ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ഭാര്യയുടെ കാമുകന്റെ ലിംഗം മുറിച്ചു കക്കൂസില്‍ ഇട്ട് ഫ്ലെഷ് ചെയ്ത് വിചിത്ര പ്രതികാരം



ഭാര്യയുമായുള്ള അവിഹിതം കണ്ടുപിടിച്ച ഭര്‍ത്താവ് കാമുകന് കൊടുത്തത് എട്ടിന്റെ പണി. ജപ്പാനിലെ ഒരു ബോക്‌സര്‍ ഭാര്യയുടെ കാമുകനോട് ചെയ്ത പ്രതികാരമാണ് ഇപ്പോള്‍ ലോക മധ്യമങ്ങളില്‍ വാര്‍ത്തായകുന്നത്. ഭാര്യയുമായി ജാരനുള്ള അവിഹിതം കണ്ടെത്തിയ യുവാവ് അയാളുടെ ഓഫീസില്‍ എത്തി ലൈംഗികാവയവം മുറിച്ച് ടോയ്‌ലറ്റില്‍ ഫ്‌ലഷ് ചെയ്ത് വിചിത്രപ്രതികാരം തീര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒറ്റയടിക്ക് കൊന്ന് അയാളെ ഇല്ലാതാക്കുന്നതിന് പകരം ഇത്തരത്തില്‍ കൊല്ലാക്കൊല ചെയ്താലാണ് വേദന ഇരട്ടിക്കുകയെന്നായിരിക്കും 24കാരനായ ബോക്‌സര്‍ ഇക്കി കൊഡുകൈ വിചാരിച്ചിരിക്കുക. ഇന്നലെ രാവിലെയാണ് ഇയാള്‍ തന്റെ ഭാര്യയുടെ കാമുകനായ 42കാരന്റെ ലൈംഗികാവയവം മുറിച്ച് കളഞ്ഞത്. അഭിഭാഷകനായ ജാരന്റെ ഓഫീസിലെത്തിയ ബോക്‌സര്‍ നിരവധി തവണ ഇയാളെ ഇടിക്കുകയും ചെയ്തിരുന്നുവെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് കാര്യം നിര്‍വഹിച്ച ശേഷം ഇയാള്‍ പൊലീസിനെ കാത്ത് താഴത്തെ നിലയില്‍ നില്‍ക്കുകയും ചെയ്തു. പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രയോഗം. ഇന്നലെ രാവിലെ 7.40നായിരുന്നു സംഭവം നടന്നതെന്നാണ് ജപ്പാന്‍ ടുഡേ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിയായ ചെറുപ്പക്കാരന്‍ കഴിവുറ്റ ഒരു ബോക്‌സറാണെന്നും റിപ്പോര്‍ട്ടുണ്ട്. അധികം വൈകാതെ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. താന്‍ അവയവം ടോയ്‌ലറ്റില്‍ ഫ്‌ലഷ് ചെയ്‌തെന്ന് ടോക്കിയ മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്നില്‍ കൊഡുകൈ വെളിപ്പെടുത്തിയത്. ആക്രമണത്തിനിരയായ വക്കീലിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ അയാള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എന്നാല്‍ അയാളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ജീവന് എന്തെങ്കിലും ഭീഷണിയുള്ള അവസ്ഥയില്ലെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. ജപ്പാനിലെ മാദ്ധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ചാണീ വാര്‍ത്ത കൈകാര്യം ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരത്തില്‍ ലൈംഗ്കാവയവം മുറിച്ച് മാറ്റി ഫ്‌ലഷ് ചെയ്യുന്ന സംഭവമുണ്ടാകുന്നത്. 2012ല്‍ പെറുവിലെ ഭാര്യ ഭര്‍ത്താവിന്റെ ചെയ്തികളില്‍ മനം മടുത്ത് അയാളുടെ അവയവം ഛേദിച്ച് ഫ്‌ലഷ് ചെയ്തിരുന്നു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.