ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം
ഇടുക്കി:കേരളത്തെ ഗ്രസിച്ച പ്രളയ ദുരിതത്തിൽ തങ്ങളാലാവുന്ന സഹായമെത്തിക്കണമെന്ന പി ജെ ജോസഫിന്റെ ആഹ്വാനത്തെ തുടർന്ന് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി.വയനാട്ടിലേക്ക് തുണികളും ഭക്ഷ്യ വസ്തുക്കളുമായി വാഹനങ്ങൾ നീങ്ങിയപ്പോൾ.കടുത്തുരുത്തി.,ചങ്ങനാശേരി ഇടുക്കി,മലപ്പുറം എന്നീ ഭാഗങ്ങളിൽ സാധന സാമഗ്രികൾ എത്തിച്ചു കൊണ്ടിരിക്കയാണ്.
ഇന്ന് രാവിലെ തൊടുപുഴ മാതാ ഷോപ്പിംഗ് സെന്ററിൽ കളക്ഷൻ സെന്റര് തുറന്ന് സാധന സാമഗ്രികൾ ശേഖരിക്കുവാൻ തുടങ്ങി.തൊടുപുഴയിലെ വ്യാപാരികൾ പ്രവർത്തകർക്ക് കൈ അയച്ചു സംഭാവന നൽകി.വസ്ത്ര വ്യാപാരികൾ പുത്തൻ തുണിത്തരങ്ങളാണ് സംഭാവന നൽകിയത്.
കടുത്തുരുത്തി മേഖലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് മോൻസ് ജോസഫ് എം എൽ എ നേതൃത്വം നൽകി.ചങ്ങനാശേരിയിൽ സി എഫ് തോമസ് എം എൽ എ ശാരീരിക അവശതകൾക്കിടയിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പാർട്ടിയുടെ വയനാട് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകുന്ന ക്യാമ്പ് ലേക്ക് ഇടുക്കിയിൽ നിന്നും സംഭരിച്ച സാമഗ്രികൾ കഴിഞ്ഞ ദിവസങ്ങളിൽ വിതരണം നടത്തിയിരുന്നു.മഴ തുടർന്നാൽ ഇടുക്കിയിൽ തന്നെ കൂടുതൽ ക്യാമ്പ് തുറക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ.നാളെ വെള്ളിയാമറ്റം ഉൾപ്പെടെയുള്ള ക്യാമ്പുകളിൽ ഇന്ന് പിരിവെടുത്തു ലഭിച്ച സാധന സാമഗ്രികൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ