കേരള കോൺഗ്രസ് പുനരേകീകരണം കാലഘട്ടത്തിന്റെ ആവശ്യം
മസ്കറ്റ് : കേരള കോൺഗ്രസ്സുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പ്രവാസി കേരള കോൺഗ്രസ് (എം ) ഒമാൻ ചാപ്റ്റർ അഭിപ്രായപ്പെട്ടു . കേരളാ കോൺഗ്രസ് പിളരുമ്പോൾ പരാജയപ്പെടുന്നത് കർഷകനാണ്.കർഷകനെ കടക്കെണിയിലാഴ്ത്താൻ തക്കം നോക്കുന്നവർക്ക് പ്രയോജനകരമാണ് കേരള കോൺഗ്രസിലെ പിളർപ്പ്.റബ്ബർ അടക്കമുള്ള വിളകൾക്ക് വേണ്ടി വാദിക്കാൻ കേരളാ കോൺഗ്രസിന്റെ സംയോജനം കൂടിയേ കഴിയൂ.
മുതിർന്ന നേതാക്കളായ സി .എഫ് തോമസ് , പി .ജെ.ജോസഫ് , മോൻസ് ജോസഫ്.,ജോസ് കെ .മാണി എന്നിവർ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മറ്റു കേരളാ കോൺഗ്രസ് ഗ്രൂപ്പുകളെയും കൂടി പുനരേകീകരണത്തിലേയ്ക്ക് നയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ശ്രീ ലാൽ ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോബി ജോസഫ് വള്ളാട്ട് ,ഡാനി തോമസ് , അനൂപ് മാർക്കോസ് , ബെന്നി ചിരിയങ്കണ്ടത്ത് , ഡിന്റോ മാത്യു , ബിജു ജോർജ് , ജിജോ മാളക്കാരൻ , സുബിൻ പാണാടൻ , സുജിത് പൊതുവാൾ , അഡ്വക്കേറ് വിജയ് വർഗ്ഗീസ് , സജി ചമ്പക്കര , ജോ പത്തനാപുരം , ജോൺ .പി .തോമസ് , സാജു തുടങ്ങിയവർ സംസാരിച്ചു





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ