മീനച്ചിലാറിനെയും.,മലകളെയും സംരക്ഷിക്കാൻ കർഷകരുടെ കൂട്ടായ്മ മജു പുത്തൻകണ്ടത്തെ പാലായിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നു.
മീനച്ചിലാറിനെയും.,മലകളെയും സംരക്ഷിക്കാൻ കർഷകരുടെ കൂട്ടായ്മ മജു പുത്തൻകണ്ടത്തെ പാലായിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നു.
പാലാ ഉപതെരഞ്ഞെടുപ്പിൽ കർഷക കൂട്ടായ്മയുടെ സ്ഥാനാർത്ഥി രംഗത്തുണ്ടാകുമെന്ന് ഉറപ്പായി.മീനച്ചിലാറിനെയും.,മലകളെയും സംരക്ഷിക്കാനാണ് ഇവർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ മജു പുത്തൻകണ്ടത്തെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
പാലാ നിയോജക മണ്ഡലത്തിലെ രാമപുരം പഞ്ചായത്തിലെ കോട്ടമല.,കുറിഞ്ഞി,കൂമ്പൻ മലനിരകൾ ഇടിച്ചു നിരത്തി ക്വാറികൾ സ്ഥാപിക്കാൻ പാറമട മാഫിയ ശ്രമിച്ചപ്പോൾ രാമപുരം ജനത ഒറ്റക്കെട്ടായി ആ നീക്കത്തെ ചെറുത്ത് തോൽപ്പിക്കയുണ്ടായി.പാറമട മാഫിയാ ഉയർത്തിയ വെല്ലുവിളികളെ ധീരതയോടെ നേരിട്ട ആ അനുഭവ തഴമ്പിൽ നിന്നുമാണ് കർഷക കൂട്ടായ്‌മ പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്ഥിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കൂടാതെ ഉള്ളനാട്.,പിണ്ണാക്കനാട്.,ഇടമറുക് തുടങ്ങിയ പ്രദേശത്ത് പാറമട മാഫിയ നൂറുകണക്കിന് ഏക്കർ സ്ഥലം പാറമടയ്ക്കായി വാങ്ങി കൂട്ടിയതിൽ തദ്ദേശവാസികൾ കടുത്ത ആശങ്കയിലാണ്.അവർ കോട്ടമല സമര സമിതി നേതാക്കളായ പ്രമോദ് കൈപ്പിരിക്കൽ.,ജയപ്രകാശ് ഇലഞ്ഞിപ്പാറയിൽ.,സോണി കമ്പകം തുടങ്ങിയവരുമായി ബന്ധപ്പെടുകയും ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ധർണ്ണാ സമരം നടത്തുകയും ചെയ്തു.
മുൻപ് കോട്ടമല സമരത്തെ മുന്നിൽ നിന്നും നയിച്ച കുറിഞ്ഞിയച്ചൻ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന ഫാദർ തോമസ് ആയിലുകുന്നേൽ ന്റെ സർവ്വ വിധ പിന്തുണയും ഈ ജനകീയ സമരത്തിനുണ്ടെന്നുള്ളത് പാറമട വിരുദ്ധ സമര സമിതി പ്രവർത്തകർക്ക് അനൽപമായ ആവേശമേകി.
രാമപുരം ,ഭരണങ്ങാനം.,മേലുകാവ്,കടനാട് തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളെയാകെ ഭയചികിതരാക്കി കൊണ്ട് പാറമട മാഫിയാ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിസ്സംഗതയിൽ നിന്നാണ് എന്റെ സ്ഥാനാർത്ഥിത്വം ജനങ്ങൾ ആവശ്യപ്പെട്ടത്.നൂറു കണക്കിന് ജനങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് ഞാൻ സ്ഥാനാർഥി ആകാമെന്ന് സമ്മതിച്ചത്.ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഞങ്ങൾ ഏറ്റെടുക്കുന്ന ജനകീയ സമരത്തിന്റെ .മറ്റൊരു തലമയിയാണ് ഈ ഉപതെരെഞ്ഞെടുപ്പിനെയും ഞങ്ങൾ കാണുന്നതെന്ന് നിയുക്ത സ്ഥാനാർഥി മജു മാനുവൽ പുത്തൻകണ്ടം വേണാട് ന്യൂസിനോട് പറഞ്ഞു.
ഒരു വോട്ടും ഒരു രൂപയും എന്നാണ് ഈ കർഷക കൂട്ടായ്മയുടെ മുദ്രാവാക്യം.കോട്ടമല സമരത്തിൽ ഒരൊപ്പും ഒരു രൂപയും എന്ന മുദ്രാവാക്യം സമരസമിതി ഉയർത്തിയപ്പോൾ 30000 ഒപ്പും ഒരു ലക്ഷം രൂപയും കൊടുത്ത് രാമപുരം ജനത ആ സംരഭത്തിന് കനത്ത പിന്തുണ നൽകിയ അനുഭവവുമായാണ് കടനാട്ടിലെ ഈ കർഷക കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രയാണം







