ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

പാലാ: ഒന്നാം പ്രമാണം ലംഘിച്ചു .ഫിലിപ്പ് കുഴികുളം പുറത്ത്

പാലാ: ഒന്നാം പ്രമാണം  ലംഘിച്ചു .ഫിലിപ്പ്  കുഴികുളം പുറത്ത് 



പാലാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം തഴയപ്പെട്ടത് ഒന്നാം പ്രമാണം ലംഘിച്ചത് കൊണ്ടാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

.കത്തോലിക്കാ സഭയിലെ ഒന്നാം പ്രമാണമായ നിന്റെ കർത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത് എന്ന ഒന്നാം പ്രമാണം ഫിലിപ്പ് കുഴികുളം ലംഘിച്ചതായാണ് നേതൃത്വം കരുതുന്നത്.
ജൂൺ മാസം കോട്ടയം റിട്രീറ്റ് സെന്ററിൽ നടന്ന ജോസ് ഗ്രൂപ്പിന്റെ സംസ്ഥാന സമിതി യോഗത്തിൽ പാലാ നിയോജക മണ്ഡലം പ്രസിഡന്റായ താൻ അറിയാതെ പാലായിൽ നിന്നുള്ള ഖദർ ഇട്ട നേതാക്കളെ ഒരു മിനിട്ട് കൊണ്ട് സംസ്ഥാന കമ്മിറ്റി മെംബറാക്കി ഹാളിൽ പ്രവേശിപ്പിച്ചത് ഫിലിപ്പിനെ ചൊടിപ്പിച്ചിരുന്നു .ഇത് അദ്ദേഹം നേരിട്ട് ജോസ് കെ മാണിയെ അറിയിക്കുകയും, രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

താൻ പോലും പുറത്ത് നിൽക്കുമ്പോൾ പാലായിൽ നിന്നും വന്ന മുഖശ്രീയുള്ള ഖദർ ധരിച്ച പലരെയും അകത്ത് കയറിയിരുന്നോ എന്ന് പറഞ്ഞു ജോസ് നിർബന്ധിച്ചു സംസ്ഥാന കമ്മിറ്റി മെമ്പർ ആക്കിയിരുന്നു.എന്നാൽ തൊട്ടടുത്ത് നിന്ന സീനിയർ നേതാവായ ഫിലിപ്പ്  കുഴികുളത്തോട് അതിനെ കുറിച്ച് ഉരിയാടിയിരുന്നില്ല.ഇങ്ങനെയുള്ള കടുത്ത അവഗണന അദ്ദേഹത്തിൽ അലോസരം സൃഷ്ടിച്ചിരുന്നു.തുടർന്നാണ് അദേഹം രാജി ഭീഷണി മുഴക്കിയത്.

ഇത് കേരളാ കോൺഗ്രസിലെ ഒന്നാം പ്രമാണത്തിന്റെ ലംഘനമായാണ് കണക്ക് കൂട്ടുന്നത്.ഈ ഒന്നാം പ്രമാണ ലംഘനം കനത്ത അച്ചടക്ക ലംഘനമായി ജോസ് കെ മാണിയും, നിഷയും കാണുകയും ഉടനെ തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്ന ഒരു പത്രത്തിൽ ഫിലിപ്പിനെ കുറിച്ച് അപവാദങ്ങൾ എഴുതിക്കുകയും ചെയ്തിരുന്നു .വലവൂരിലെ ട്രിപ്പിൾ ഐ.ടി തന്റെ ശ്രമഫലമായാണ് കൊണ്ട് വന്നത് എന്ന് ഫിലിപ്പ് പ്രചരിപ്പിച്ചു എന്ന്ആരോപിച്ചു.കൂടാതെ എവിടെയിരുന്നോ ആ സ്ഥാപനത്തിലോക്കെ  വൻ  അഴിമതി നടത്തിയിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.


എന്നാൽ പാലായിലെ രണ്ട് മണ്ഡലം കമ്മിറ്റികളാഴികെ ബാക്കിയെല്ലാ മണ്ഡലം പ്രസിഡന്റ് മാരും തന്നെ പിന്തുണയ്ക്കുന്നുവെന്ന് ഫിലിപ്പ് നോടടുത്ത കേന്ദ്രങ്ങളും പറയുന്നുണ്ട്. ട്രിപ്പിൾ ഐ.ടി കൊണ്ട് വന്നത് ഫിലിപ്പാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തല്പരകക്ഷികളുടെ പ്രചരണമാണിതെന്നും ഫിലിപ്പിനോടടുത്ത കേന്ദ്രങ്ങൾ പറയുന്നു.അഴിമതി ആരോപണ പുകമറ സൃഷ്ടിക്കുന്നത് വെടക്കാക്കി തനിക്കാക്കാനാണെന്നു ആർക്കാണ് അറിഞ്ഞു കൂടാത്തതെന്നും ഇവർ ചോദിക്കുന്നു.


ഒരു കാലത്ത് കരൂർ പഞ്ചായത്തിൽ പാർട്ടി നാമാവശേഷമായപ്പോൾ ഫിലിപ്പിന്റെ ശക്തമായ നേതൃത്വത്തിലാണ് ഇപ്പോഴത്തെ  നിലയിൽ പാർട്ടിയെ കെട്ടിപ്പടുത്തതെന്നുള്ള കാര്യം ഇന്നലെ പെയ്ത് മഴയ്ക്ക് ഇന്ന് കുരുത്ത തകരകൾ മറന്നു പോകരുതെന്നും ഫിലിപ്പ് നോടടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.2004 ൽ ജോസ് കെ മാണി പി സി തോമസിനോട് തോറ്റ് പാർട്ടി പ്രതിരോധത്തിലായപ്പോൾ മാണിസാർ മുൻകൈ എടുത്താണ് ഫിലിപ്പ് കുഴികുളത്തെ പോലെയുള്ള സമരാധ്യനായ നേതാവിനെ പാർട്ടിയെ നയിക്കാൻ കൊണ്ട് വന്നതെന്ന സത്യം ആരും മറക്കരുതെന്നും അവർ വേണാട് ന്യൂസിനോട് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.