കാപ്പൻ വന്നു,പുതിയ തലമുറയുടെ വോളിബോൾ മത്സരം കാണാൻ
പാലാ:പഴയ വോളിബോൾ താരമായ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ പുതിയ തലമുറയുടെ വോളിബോൾ മത്സരം കാണാനെത്തി.പാലാ സെന്റ് തോമസ് കോളേജിൽ നടക്കുന്ന ബിഷപ്പ് വയലിൽ ഇന്റർ കോളേജിയറ്റ് വോളിബോൾ മത്സരം കാണാൻ കാപ്പൻ എത്തിയപ്പോൾ സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന വിദ്യാർത്ഥികളും കരഘോഷത്തോടെ കാപ്പനെ സ്വീകരിച്ചു.
വിശിഷ്ടതിഥികളെ പരിചയപ്പെട്ട കാപ്പൻ അവിടെ എത്തിയ ചാനലുകാരോടൊപ്പം ചാനൽ ചർച്ചകളിലും പങ്കെടുത്തു.താൻ ഈ കോളേജ് മുറ്റത്തും വോളിബോൾ കളിച്ചിട്ടുണ്ട് എന്റെ കായീക വളർച്ചയിൽ സെന്റ് തോമസ് കോളേജ് വൻ സംഭാവനയാണ് നൽകിയിട്ടുള്ളത്.പാലായിലെ എല്ലാ വോളിബോൾ താരങ്ങളെയും എനിക്ക് സുപരിചിതമാണെന്നും കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
മുൻ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ വോളിബോള്‍ താരമായിരുന്ന മാണി സി. കാപ്പന്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റി ടീമിലൂടെയാണ് കായികരംഗത്ത് വന്നത്. യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. മൂന്നു വര്‍ഷം കേരളാ ടീമിനുവേണ്ടി കളിച്ചു. 1977 കാലഘട്ടത്തില്‍ കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് താരമായിരുന്നു. 1978ല്‍ യു എ ഇലെ അബുദാബി സ്‌പോര്‍ട്ട്‌സ് ക്ലബ്ബിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
82 വരെ വോളിബോളിലെ എക്കാലത്തെയും പ്രമുഖ താരമായിരുന്ന ജിമ്മി ജോര്‍ജ്, അബ്ദുള്‍ ബാസിദ്, സുരേഷ്മിത്ര, ബ്ലസന്‍ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. തിരികെ കേരളത്തില്‍ എത്തി കാര്‍ഷിക രംഗത്ത് സജീവമായി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ