ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

മാണി സി കാപ്പൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി.

മാണി സി കാപ്പൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി.



പാലാ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി. ഇന്നലെ മണ്ഡലത്തിലെ മരണവീടുകളില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നു കയ്യൂര്‍, രാമപുരം, പാലാ മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ആളുകളെ നേരില്‍ കണ്ട് മാണി സി. കാപ്പന്‍ വോട്ടുകളഭ്യര്‍ത്ഥിച്ചു. 


തുടര്‍ന്നു ഏറ്റുമാനൂരില്‍ സി പി എം ജില്ലാ പ്രവര്‍ത്തകയോഗത്തില്‍ പങ്കെടുത്തു. അതിനു ശേഷം കോട്ടയത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് പോയി. മാണി സി. കാപ്പനെ വി എന്‍ വാസവന്‍ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. യോഗത്തിനുശേഷം ഘടകകക്ഷി നേതാക്കളുമായി തെരഞ്ഞെടുപ്പ് ആശയവിനിമയം നടത്തി. തിരികെ പാലായില്‍ എത്തിയ കാപ്പന്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വോട്ടുകളഭ്യര്‍ത്ഥിച്ചു.


എലിക്കുളത്ത് കാസ്ട്രോ ഭവന് മുൻപിൽ ഫ്ലെക്സുകൾ റെഡി 


പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ബോര്‍ഡുകളും പോസ്റ്ററുകളും ഇന്നലെ രാവിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. യു ഡി എഫ്  ബി ജെ പി മുന്നണികളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തിലായതോടെ പ്രചാരണത്തിന്റെ ആദ്യ റൗണ്ടില്‍ ഇടതുമുന്നണി മുന്നേറ്റം നടത്തിയിരിക്കുകയാണെന്ന് ഇടതുമുന്നണി നേതാക്കള്‍ വിലയിരുത്തി. കെ എം മാണിയുടെ അസാന്നിദ്ധ്യം മറികടക്കാന്‍ യുഡിഎഫിനാവില്ലെന്നും ഇടതുമുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ ഇടതുമുന്നണിക്ക് മേല്‍കൈ വന്നിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. 


നാളെ മാണി സി.കാപ്പന്‍
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും


 ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ നാളെ (31/08/2019) നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ളാലം ബ്ലോക്ക് ഓഫീസില്‍ വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്. പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി നാളെ രാവിലെ 9 ന് പാലാ നഗരത്തിലെ വ്യാപാരികളെ നേരില്‍ കണ്ട് വോട്ടുകളഭ്യര്‍ത്ഥിച്ച ശേഷമാകും പത്രിക സമര്‍പ്പണത്തിന് പോകുന്നത്. ഇടതു മുന്നണി നേതാക്കള്‍ അനുഗമിക്കും.


മാണി സി. കാപ്പന്‍ നാളെ എലിക്കുളത്ത് 


 ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ നാളെ  എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ കണ്ടു വോട്ടുകളഭ്യര്‍ത്ഥിക്കും.
രാവിലെ 9.30ന് മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭക്ഷണപ്പൊതി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 


4 ന് മുഖ്യമന്ത്രി പാലായില്‍


 സെപ്തംബര്‍ ഒന്ന് മുതല്‍ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. പഞ്ചായത്ത് കണ്‍വന്‍ഷനോടുകൂടിയാണ് രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമാകുന്നത്. നാലിന് വൈകിട്ട് ഇടതു മുന്നണി പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.