ജോർജ് പുളിങ്കാട് കേരളാ കോൺഗ്രസ്(എം)പാലാ നിയോജക മണ്ഡലം പ്രസിഡണ്ട്
പാലാ:കേരളാ കോൺഗ്രസ്(എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആയി ജോർജ് പുളിങ്കാട് നെ തെരെഞ്ഞെടുത്തു.ഇന്ന് കൂടിയ പാലാ നിയോജക മണ്ഡലം നേതൃ യോഗമാണ് ബെന്നി സാർ എന്നറിയപ്പെടുന്ന ജോർജ് പുളിങ്കാടിനെ തെരെഞ്ഞെടുത്തത്.വിരമിച്ച അധ്യാപകനാണ് ഇദ്ദേഹം.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഇദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
മുണ്ടുപാലത്തുള്ള മഞ്ഞക്കടമ്പിൽ ജോജിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എല്ലാ മണ്ഡലങ്ങളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു.യോഗത്തിൽ ജോയി അബ്രാഹം.,മോൻസ് ജോസഫ് എം എൽ എ,സജി മഞ്ഞക്കടമ്പിൽ,മാത്തച്ചൻ പുതിയിടത്ത് ചാലിൽ.,പ്രസാദ് ഉരുളികുന്നം,സന്തോഷ് കാവുകാട്ട്,അജിത് മുതിരമല,മൈക്കിൾ പുല്ലുമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ