ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

വെള്ളപ്പൊക്കം ആഘോഷമാക്കി പാലാക്കാർ

വെള്ളപ്പൊക്കം ആഘോഷമാക്കി പാലാക്കാർ 



പാലാ:സംസ്ഥാനത്ത് വെള്ളപ്പൊക്കം ആഘോഷമാക്കുന്നുവെന്ന പാലാക്കാരുടെ ഖ്യാതിക്കു ഈ പ്രളയത്തിലും ഒരു കുറവും വന്നില്ല.പാലായ്ക്കു 10 കിലോമീറ്റർ ചുറ്റളവിലുള്ള ആബാലവൃത്തം ജനങ്ങളും പാലായിലെ വെള്ളപ്പൊക്കം കാണാൻ രാവിലെ തന്നെ പാലായിലെത്തി.




പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി പെരുന്നാളും.,ളാലം.,കടപ്പാട്ടൂർ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പാലാക്കാർ ജാതി മത ഭേദമെന്യേ ആഘോഷിക്കാറുണ്ട്. ശേഷം പാലാക്കാർ ആഘോഷിക്കുന്നത് പാലാ വെള്ളപ്പൊക്കം തന്നെ.

 ഇന്ന് രാവിലെ .അടുക്കം പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതാണ് പാലായിൽ വെള്ളമുയരാൻ  കാരണം.പോലീസ് വെളുപ്പിന് നാല് മുതൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി ജനങ്ങളെ ജാഗരൂകരാക്കി.തലേന്നത്തെ മഴമൂലം വ്യാപാരികൾ സാധനങ്ങളൊക്കെ താഴ്ന്ന പ്രദേശത്ത് നിന്നും മാറ്റിയിരുന്നു.

തലേ ദിവസം തന്നെ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌  കളക്റ്റർ അവധി പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികളും അവധി ആഘോഷ മൂഡിലായിരുന്നു.രാവിലെ മുതൽ തന്നെ വെള്ളപ്പൊക്കം കാണാൻ ജനം പാലായിലേക്ക് ഒഴുകി.ഉത്സവവും.,പെരുന്നാളും കൂടുന്ന ലഹരിയിലായിരുന്നു ജനങ്ങളാകെ.

പല വീടുകളിലും സ്ത്രീകൾ അടക്കമുള്ളവർ വെള്ളപ്പൊക്ക ആഘോഷത്തിലായതിനാൽ ഭക്ഷണം ഹോട്ടലിൽ നിന്നാക്കി.അത് കൊണ്ട് തന്നെ പല ഹോട്ടലുകളിലെയും ഭക്ഷണം പെട്ടെന്ന് തന്നെ തീർന്നു.പിന്നെ കിട്ടിയ വാഹനങ്ങളിൽ പട്ടണത്തിനടുത്തുള്ള ഹോട്ടലുകൾ തേടി യാത്രയായി.അവിടെയും ഭയങ്കര തിരക്കായിരുന്നു.വള്ളിച്ചിറ മോഹനന്റെ ഹോട്ടലിലും.,പേണ്ടാനംവയൽ മോഹനന്റെ കാർത്തിക ഹോട്ടലിലും ഭക്ഷണം പെട്ടെന്ന് തന്നെ തീർന്നു.

കോഴിക്കടയിലും നല്ല തിരക്കായിരുന്നു.പട്ടണങ്ങളിലെ കോഴിക്കടകൾ അടഞ്ഞു കിടന്നതിനാൽ പട്ടണ പ്രാന്തങ്ങളിലെ കോഴിക്കടകളിലും നല്ല തിരക്കായിരുന്നു.അവിടത്തെ സ്റ്റോക്കും പെട്ടെന്ന് തീർന്നു.വൈകിട്ടോടെ തിരക്ക് കുറഞ്ഞപ്പോൾ കന്യാസ്ത്രീകൾ അടക്കമുള്ളവർ  വെള്ളപ്പൊക്കം കാണാൻ എത്തി.

കോട്ടയം റൂട്ടിൽ അരമന മുതൽ പുലിയന്നൂർ വരെയും.,മുൻസിപ്പൽ ടൗൺഹാൾ മുതൽ സ്റ്റേഡിയം ജങ്ഷൻ വരെയും.,പഴയചന്ത,മുണ്ടുപാലം.,കരൂർ.,ചെത്തിമറ്റം.,മൂന്നാനി.,മുരിക്കുംപുഴ.,കടയം,പൂവരണി,ഭാഗങ്ങളിലൊക്കെ വെള്ളം കയറിയിരുന്നു.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ബിഷപ്പ് ജേക്കബ്ബ് മുരിക്കനും.,ഫാദർ തോമസ് വാട്ടപ്പള്ളിയും വെള്ളപ്പൊക്കം കാണാനിറങ്ങിയപ്പോൾ  

പോലീസ് ശക്തമായ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു.രാവിലെ മുതൽ കിട്ടിയ വാഹനങ്ങളിൽ ജനങ്ങൾ ഒരേ  സമയം ടൗണിലേക്ക് എത്തിയതിനാൽ ട്രാഫിക് ബ്‌ളോക് ഒഴിവാക്കുന്നതിന് പോലീസ് സുത്യർഹമായ സേവനമാണ് നടത്തിയത്.ജോസ് കെ മാണിയും.,സംഘവും വെള്ളപ്പൊക്കം കാണാനുണ്ടായിരുന്നു.മുത്തോലി ഭാഗത്തുള്ള 25 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും  ദുരിതാശ്വാസ ക്യാമ്പ് തുറക്കുകയും ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.