
നഗരപ്രദേശങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും എത്രയും വേഗം പണമെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നഗരങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ സ്ഥിതിഗതി സാധാരണ നിലയിലാകുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ ജനുവരി 15 വരെ സമയം എടുക്കുമെന്നാണ് ഉന്നത സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം.
നോട്ട് നിരോധനം കൊണ്ട് ലാഭം ഉണ്ടാകുകയാണെങ്കില്‍ ഈ തുക ബാങ്കിന്റെ പുനരുദ്ധാരണത്തിനും സൈന്യത്തിനേക്ക് ആയുധങ്ങള്‍ വാങ്ങാനുമാണ് ഉപയോഗിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനും നിരോധന നടപടി സഹായകമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ