ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖയില്‍ വന്‍തീപിടിത്തം;



ആലപ്പുഴ• ആലപ്പുഴ കണ്ണംവര്‍ക്കി പാലത്തിനു സമീപത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വന്‍ തീപിടുത്തം. പത്ത് കംപ്യൂട്ടറുകളും മേശയും കസേരയും കത്തി നശിച്ചു. സ്ട്രോങ്ങ് റൂമിലേക്ക് തീപടരാഞ്ഞതിനാല്‍ പണവും ആഭരണങ്ങളും അഗ്നിക്കിരയായില്ല.
രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ബാങ്കിനുള്ളില്‍നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ബാങ്ക് അധികൃതരെ വിവരമറിയിച്ചു. ജിവനക്കാരെത്തി ബാങ്ക് തുറന്നപ്പോള്‍ തീ പടരുന്നതാണ് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. എടിഎം കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്നാണ് ആദ്യം തീപിടിച്ചത്. പിന്നീട് ഇത് മുറിയിലേക്ക് പടരുകയായിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റും പൊലീസും ചേര്‍ന്ന് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.

പത്ത് കംപ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും തീപിടിത്തത്തില്‍ നശിച്ചു. ശാഖയിലെ മേശയും കസേരയും അഗ്നിക്കിരയായി. തീ സ്ട്രോങ് റൂമിലേക്ക് പടരാതിരുന്നതിനാല്‍ പണത്തിലും ആഭരണങ്ങള്‍ക്കും കേടുപാടുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഒരു വര്‍ഷം മുന്‍പാണ് പുതിയ കെട്ടിടത്തില്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. കമ്ബ്യൂട്ടറുകള്‍ നശിച്ചെങ്കിലും രേഖകളൊന്നും നഷ്ടപ്പെടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.