ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

നോട്ട് ക്ഷാമം:ഭക്ഷണം കഴിച്ചശേഷം നോട്ടില്ലാത്തതിനാല്‍ വിദേശി ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി

മൂന്നാര്‍: നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം കിട്ടാതെ വലഞ്ഞ അമേരിക്കക്കാരന്‍ മൂന്നാറിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം നല്‍കാന്‍ നോട്ടില്ലാത്തതിനെ തുടര്‍ന്ന് ഇറങ്ങിയോടി. ഹോട്ടലുടമകള്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അക്കൗണ്ടുകളില്‍ പണം ഉണ്ടായിട്ടും അത് കൈയില്‍വെച്ച്‌ പട്ടിണി കിടക്കേണ്ടി വന്ന നിസഹായവസ്ഥ വിവരിച്ചതോടെ സായിപ്പിനെ വിട്ടയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മൂന്നാറിലാണ് യുഎസ് പൗരന് നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത ദുരനുഭവം നേരിടേണ്ടി വന്നത്.
അമേരിക്കയില്‍ നിന്നും നാട് ചുറ്റാനിറങ്ങുമ്ബോള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തനിക്ക് ഇങ്ങനെയൊരു ദുരിതം നേരിടേണ്ടി വരുമെന്ന് ആ 38കാരന്‍ ഒരിക്കലും കരുതിയിരുന്നില്ല.


കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലാണ് ഇദ്ദേഹം ആദ്യം എത്തിയത്. രാജ്യാന്തര എടിഎം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍ പോയ എടിഎം കൗണ്ടറുകളെല്ലാം കാലിയായിരുന്നു. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും അതും നടന്നില്ല. കൈയിലുണ്ടായിരുന്ന പണവും കൊണ്ട് വ്യാഴാഴ്ച വൈകിട്ടോടെയാണ് മൂന്നാറിലെത്തുന്നത്.
ഇവിടെ ഏതെങ്കിലും എടിഎമ്മുകളില്‍ നിന്നും പണമെടുക്കാം എന്ന പ്രതീക്ഷയോടെയാണ് എത്തിയത്. എന്നാല്‍ സമീപത്തുളള എടിഎമ്മുകളിലൊന്നും പണമില്ലായിരുന്നു. ഇതോടെയാണ് വിശന്നുവലഞ്ഞ യുഎസ് പൗരന്‍ അടുത്തു കണ്ട ഹോട്ടലില്‍ കയറിയത്. കാര്‍ഡ് സ്വീകരിക്കില്ലെന്ന് ആദ്യമെ വെയ്റ്റര്‍ അറിയിച്ചു. എന്നാല്‍ നോട്ടില്ലാത്ത കാര്യം മറച്ചുവെച്ച്‌ വിദേശി വയറുനിറയെ ഭക്ഷണം കഴിച്ചു. ശേഷം ഇറങ്ങിയൊരു ഓട്ടമായിരുന്നു. ഹോട്ടലുടമകള്‍ പിടികൂടിയതോടെയാണ് കാര്യങ്ങള്‍ മനസിലാകുന്നതും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.