ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

വിദേശ സഹായത്തിന് നല്‍കിയ പണം ധൂര്‍ത്തടിച്ചു തീര്‍ക്കുന്ന വിവരം കേട്ടു ഞെട്ടി ബ്രിട്ടീഷ് ജനത



ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യസംരക്ഷണം പോലും അവതാളതത്തില്‍നില്‍ക്കുമ്ബോഴും, ബ്രിട്ടീഷ് നികുതി ദായകരുടെ പണം ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളിലെ മധ്യവര്‍ഗക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചൈനയില്‍ റെസ്റ്റോറന്റ് ശൃംഖലയും പഞ്ചനക്ഷത്ര ഹോട്ടലുകളും ഓണ്‍ലൈന്‍ ഗാംബ്ലിങ് വെബ്സൈറ്റുകളും ഷോപ്പിങ് മാളുകളും മറ്റും നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജന ഫണ്ട് ഉപയോഗിക്കുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനായി എന്നപേരിലാണ് ഈ ഫണ്ടിന് രൂപം കൊടുത്തിട്ടുള്ളത്.



ഈ രാജ്യങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സഹായം നല്‍കി അവിടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍, ഈ ഫണ്ടിന്റെ യഥാര്‍ഥ ഉപയോക്താക്കള്‍ പാവപ്പെട്ടവരല്ലെന്നും മധ്യവര്‍ഗക്കാരാണെന്നും ടൈംസ് നടത്തിയ അന്വേഷണം തെളിയിക്കുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിലൂടെയാണ് ഈ ഫണ്ടിന്റെ വിതരണം. സിഡിസി ഗ്രൂപ്പ് മുഖേന നേരത്തെ ഒന്നര ബില്യണ്‍ പൗണ്ടായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍, ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍ കൂടുതല്‍ പദ്ധതികളിലേക്ക് പണം ചെലവഴിക്കുന്നതിന് ഈ തുക നാലിരട്ടിയായി വര്‍ധിച്ച്‌ ആറ് ബില്യണ്‍ പൗണ്ടാക്കി. എന്നാല്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജന ഫണ്ടിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്ന വിമര്‍ശനവും ഇതോടെയുണ്ടായി.
2012 മുതല്‍ക്കാണ് ഈ ഫണ്ട് വികസ്വര രാജ്യങ്ങളിലെ പദ്ധതികള്‍ക്ക് ഈ ഫണ്ടില്‍നിന്ന് തുക ചെലവഴിച്ചുതുടങ്ങിയത്. നൈജീരിയയില്‍ വലിയ ഷോപ്പിങ് മാളുകള്‍ക്കാമ് തുക ഉപയോഗിക്കുന്നത്. ഈജിപ്തില്‍ ഐഫോണുകളും ടിവികളും വില്‍ക്കുന്ന ഇലക്‌ട്രോണിക് സ്റ്റോറുകളുടെ ശൃംഖല തുടങ്ങുന്നതിനാണ് ഇതുപയോഗിക്കുന്നത്. പാക്കിസ്ഥാനിലാകട്ടെ ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണിന്റെ പാക് മാതൃകയായ ഡാറാസിനുവേണ്ടിയും ഫണ്ട് ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലറായ ജബോങ് ഇത്തരത്തിലുള്ള ധനസഹായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡാറാസും ജബോങ്ങും ചേര്‍ന്ന് 3.2 കോടി പൗണ്ടിന്റെ സഹായമാണ് ഇതുവരെ നേടിയത്. ഇന്ത്യയിലും വിയറ്റ്നാമിലും പെറുവിലും ചൈനയിലും ഹോട്ടല്‍ ശൃംഖല സ്ഥാപിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കുന്നു. കെനിയയിലെ നെയ്റോബിയിലും വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായും ദാരിദ്ര്യ നിര്‍മ്മാര്‍ജന ഫണ്ട് ഉപയോഗിക്കുന്നു. ലോകത്തെ വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ ചെലവിടുന്നത് ബ്രിട്ടനാണെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പദ്ധതിയുടെ പ്രചാരണത്തിന് വന്‍തുക കൊടുത്ത് ബിബിസിയിലെയും ചാനല്‍ ഫോറിലെയും അവതാരകരെ ഉപയോഗിച്ച്‌ പരിപാടികള്‍ സംഘടിപ്പിച്ചതും വിവാദമായിടിട്ടുണ്ട്. 2014-ല്‍ ചാനല്‍ ഫോര്‍ വാര്‍ത്താ അവതാരകന്‍ കൃഷ്ണന്‍ ഗുരു മൂര്‍ത്തിക്ക് 26,000 പൗണ്ടും ബിബിസി അവതാരക സെയ്നാബ് ബദാവിക്ക് 14,00 പൗണ്ടുമാണ് ഇത്തരത്തില്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വന്തമായി ബഹിരാകാശ പദ്ധതികള്‍ പോലുമുള്ള എണ്ണസമ്ബുഷ്ടമായ നൈജീരിയയ്ക്ക് ഇത്തരം ധനസഹായം നല്‍കിയതിനെക്കുറിച്ചും വിമര്‍ശനമുയരുന്നുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.