
ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.
കോട്ടയം:പാലാ: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന് കൊടിയേറി.
കൊടിയേറ്റ് കര്‍മ്മം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. മാര്‍ ജേക്കബ് മുരിക്കന്‍, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ്, രൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. തോമസ് പാറയ്ക്കല്‍, ഫാ. മൈക്കിള്‍ നരിക്കാട്ട് എന്നിവർ പങ്കെടുത്തു.28 നാണ് പ്രധാന തിരുനാൾ.
കേരളത്തിലും, കേരളത്തിന് വെളിയിൽ നിന്നും നാനാ വിഭാഗം ജനങ്ങളാണ് അൽഫോൻസാമ്മ യുടെ സവിധത്തിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ