ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

മുസ്‌ലിം യുവതികളെ ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് ഗോരക്ഷകര്‍ പൊലീസ് നോക്കി നില്‍ക്കെ ക്രൂരമായി ആക്രമിച്ചു

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് മുസ്‌ലിം യുവതികള്‍ക്ക് ക്രൂരമര്‍ദ്ദനം. പൊലീസ് നോക്കി നില്‍ക്കെ മുസ്‌ലിം യുവതികളെ ഗോരക്ഷകര്‍ അടിയ്ക്കുകയും ചവിട്ടുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
ഇവരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സ്ത്രീകളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പെര്‍മിറ്റില്ലാതെ ഇറച്ചി വിറ്റെന്നാരോപിച്ച് യുവതികള്‍ക്കെതിരെ  കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം യുവതികളെ പൊതുമധ്യത്തില്‍ ക്രൂരമായി ആക്രമിച്ച ഗോരക്ഷകര്‍ക്കെതിരെ യാതൊരു നടപടിയുമെടുത്തിട്ടില്ല.

പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്ദ്‌സൗര്‍ നഗരത്തില്‍വെച്ചാണ് യുവതികള്‍ ആക്രമിക്കപ്പെട്ടത്.
രാജ്യത്ത് ബീഫിന്റെ പേരില്‍ മുസ്‌ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ആക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരികയാണ്. 2017ല്‍ ബീഫിന്റെ പേരില്‍ നടക്കുന്ന 27ാമത്തെ ആക്രമണമാണിത്.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബീഫിന്റെ പേരില്‍ 70ഓളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഇന്ത്യാ സ്‌പെന്റ് ഡാറ്റാബെയ്‌സ് റെക്കോര്‍ഡുകളില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇത്തരം ആക്രമണങ്ങളില്‍ 97% വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.