
അധികാരത്തിന്റെ അഹങ്കാരമോ..?
ജീവിതയാത്രയിൽ അപ്രതീക്ഷിതമായി വിൽചെയറിനെ കൂട്ടുപിടിക്കേണ്ടി വന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്ക് തിരുവനന്തപുരം വരെ ഒരു യാത്ര പോകണം. വിനോദ യാത്രയല്ല.തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ചില കാര്യങ്ങൾ പലരോടായി സംസാരിക്കാൻ അതിനു കുറച്ച് പേർക്ക് തിരൂർ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യണം. അനുഭവിക്കേണ്ടി വന്നതോ?
നീതി നിഷേധം..
ദിവസം 1: ടിക്കറ്റ് ബുക്ക് ചെയ്യാൻ വേണ്ട രേഖകൾ ഭിന്നശേഷിക്കാരനായി ഒരു സുഹൃത്ത് നേരിട്ട് ചോദിച്ചു മനസ്സിലാക്കുന്നു.. ( കാര്യങ്ങൾക്ക് വ്യക്തത വരുത്താനാണ് നേരിട്ട് പോയത് )
ദിവസം 2 : അവസ്ഥ ഇങ്ങനായത് കൊണ്ട് തന്നെ ഡോക്ടറുടെ സ്പെഷ്യൽ അറ്റസ്റ്റേഷൻ ആവശ്യമാണ് .2 പേരുടെ ഡോക്യുമെന്റസ് കറക്ട് അല്ലായിരുന്നു ( നിയമം അംഗീകരിക്കുന്നു, തിരിച്ച് പോകുന്നു )
ദിവസം 3: റിസർവേഷനുള്ള സമയം വൈകിപ്പോയത്രേ 5 മിനിറ്റ് ( വീണ്ടും നിയമം അംഗീകരിക്കന്നു, മടങ്ങി )
ദിവസം 4: പോകുന്ന എല്ലാവരുടെയും ഒറിജിനൽ സർട്ടിഫിക്കറ്റ് വേണത്രേ.. പോയിട്ട് അതും കൊണ്ടു വരാൻ. ( കണ്ണൂരും കോഴിക്കോടും ഇല്ലാത്ത നിയമം )
ദിവസം 5 :
ഒരു യാത്ര പോകമ്പോൾ അതിലുള്ള എല്ലാവരുടെയും ഒരിജിനൽ കാണിച്ചാണോ ബുക്ക് ചെയ്യുക.? ( അറിയില്ല , അത് ഇവർക്ക് വേണ്ടി മാത്രമുള്ള നിയമം അണോ എന്ന്..)
എന്നിരുന്നാലും.ഇത് ആരോടാ പറയുന്നത്.?
സ്വന്തമായി ഒന്ന് എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തത് കൊണ്ടാണോ ഇങ്ങനെ?
അതോ നിങ്ങൾകൊന്നും വേണ്ടി സമയം ഇത്തിരി കളയാൻ ഇന്ത്യൻ റെയിൽവേക്ക് നേരമില്ലെന്നോ? ഒടുവിൽ ടിക്കറ്റ് കിട്ടാതെ മടങ്ങിയ സുഹ്രത്തുക്കളുടെ അവസ്ഥ കണ്ട് നിൽക്കുന്ന ഏതൊരും സാധാരണക്കാരനും പറഞ്ഞ് പോകും..അവർക്ക് വ്യക്തമായ രാഷ്ട്രീയമില്ലാത്തത് കൊണ്ടാണോ ഇങ്ങനൊക്കെ.?സ്‌റ്റേഷനില്‍ വീല്‍ചെയര്‍ റാംപ് ഇല്ലാത്തത് ചൂണ്ടി കാണിച്ചപ്പോള്‍ നിങ്ങളുടെയൊക്കെ വീടുകളില്‍ റാംപ് ഉണ്ടോന്നായിരുന്നു തിരിച്ച് ചോദ്യം.
അധികാരികളേ....നിയമം അംഗീകരിക്കാം... പക്ഷേ ഒന്നു മനസ്സിലാക്കണം.. ആ കാലുകളും നടന്നിരുന്നു.അന്നവർക്ക് ഒരു യാത്ര പോകോൻ ഇത്രയും യാതനകൾ ഉണ്ടായിരുന്നില്ല.. സംരക്ഷിക്കേണ്ടവരെ അവഗണിക്കുന്നു..നാല് ചുമരുകൾക്കുളളിൽ നിന്ന് തിരൂർ റെയിവേ സ്റ്റേഷൻ വരെ എത്തിട്ടുണ്ടെങ്കിൽ ആരെതിർത്താലും അവർ യാത്ര ചെയ്തിരിക്കും..
പ്രതിഷേധിക്കുക
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ