
ശ്രീനഗര്‍: അപകടം പതിയിരിക്കുന്ന ചതിയുടെയും ദേശദ്രോഹത്തിന്റെയും വഴി തിരഞ്ഞെടുക്കരുതെന്ന പിതാവിന്റെ ഉപദേശം അവഗണിച്ച മകന് പിന്നീട് സംഭവിച്ചത് ഇങ്ങനെ. ഫര്‍ഹാന്‍ വാനി എന്ന ഭീകരനാണ് അച്ഛനായ ഗുലാം മൊഹമ്മദ് വാനിയുടെ ഉപദേശം തിരസ്കരിച്ച് മരണം ഏറ്റുവാങ്ങിയത്. അച്ഛന്‍ പതിനെട്ടുകാരനായ മകനോട് ഭീകര പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അച്ഛന്റെ അഭ്യര്‍ത്ഥന അവഗണിച്ച് ഭീകരപ്രവര്‍ത്തനം തുടര്‍ന്ന ഫര്‍ഹാന്‍ വാനി സുരക്ഷ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. അനന്തനാഗിലെ കൊകെര്‍നാഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഫര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. അച്ഛന്‍ ഗുലാം മൊഹമ്മദ് വാനി ഈ അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തത് 2017 നവംബര്‍ 24 ന് ഫര്‍ഹാന്‍ വാനിയുടെ ഫേസ്ബുക്ക് വാളിലായിരുന്നു.
എന്റെ പ്രിയപ്പെട്ട മകനേ , എന്റെ ശരീരത്തെ കാര്‍ന്നു തിന്നുകയാണ് നീ ഞങ്ങളെ വിട്ടു പോയതിന്റെ വേദന . പക്ഷേ നീ തിരിച്ചു വരുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. നിന്റെ അച്ഛനാണ് ഞാന്‍.
നിന്നോട് ഞാനല്ലാതെ മറ്റാരും തിരിച്ചു വരണമെന്ന് പറയില്ല.
ലോകത്ത് മറ്റെല്ലാറ്റിനേക്കാളും നിന്റെ അമ്മ നിന്നെ സ്നേഹിക്കുന്നു. ദയവായി തിരിച്ചു വരൂ. നീ തിരഞ്ഞെടുത്ത വഴി ശരിയല്ല. അത് നിന്റെ വേദനയില്‍ മാത്രമേ അവസാനിക്കുകയുള്ളൂ.
ഞങ്ങളെ നിനക്കൊരിക്കലും കാണാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തിക്കും . അതുകൊണ്ട് നീ തിരിച്ചു വരൂ."
ഇതായിരുന്നു അച്ഛന്റെ പോസ്റ്റ് . പക്ഷെ ഫര്‍ഹാന്‍ തിരിച്ചെത്തിയില്ല . ഫുട്ബോള്‍ താരമായിരുന്ന മജീദ് ഖാന്‍ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരിച്ചെത്തിയതാണ് ഗുലാം മൊഹമ്മദ് ഖാന് പ്രേരണയായത്.
എന്നാല്‍ ഫര്‍ഹാന്‍ തിരിച്ചെത്തിയില്ല.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ