
ഏഷ്യാനെറ്റ് ആസ്ഥാനത്തും തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വൈകുന്നേരം അഞ്ച് മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ചു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശിഷ്യരും അടക്കം വന്‍ ജനാവലി തൈക്കാട് ശാന്തികവാടത്തിലും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് ചടങ്ങുകള്‍ക്ക് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി നല്‍കി. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ടി.എന്‍ ഗോപകുമാര്‍ അനുസമ്‌രണം നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ