കൊല്ലം: പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ ഡിസംബറില്‍
പൂര്‍ത്തിയാക്കുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു. െറയില്‍വേ
ദക്ഷിണമേഖല ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌റിയും ഉന്നത ഉദ്യോഗസ്ഥരുമായി
നടത്തിയ ചര്‍ച്ചയിലാണ് ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാന്‍ ധാരണയായത്.
ഗേജ്മാറ്റ പ്രവൃത്തികള്‍ക്ക് 101 കോടി രൂപ 2016-17 ബജറ്റില്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൊല്ലം രണ്ടാം ടെര്‍മിനലിന്റെ പ്രധാന ബുക്കിങ് ഓഫീസ്, സര്‍ക്കുലേഷന്‍ ഏരിയ ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ 3.4 കോടി രൂപയുടെ കരാര്‍ െറയില്‍വേ ഒപ്പുവെച്ചു. രണ്ടാം ടെര്‍മിനലിന്റെ ഭാഗമായിട്ടുള്ള പുതിയ മേല്‍പ്പാലത്തിന് 1.98 കോടി രൂപയുടെ കരാറും ഒപ്പുവച്ചിട്ടുണ്ട്.
റിസര്‍വേഷന്‍ ഓഫീസിന്റെയും വിശ്രമമുറിയുടെയും പുനര്‍നിര്‍മാണത്തിനുള്ള 80 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. എസ്‌കലേറ്റര്‍, ലിഫ്റ്റ് എന്നിവയുടെ പണി 2016 മെയില്‍ പൂര്‍ത്തിയാക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. രണ്ടാം ടെര്‍മിനലിന്റെ സര്‍ക്കുലേഷന്‍ ഏരിയയുടെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് രണ്ടാം ടെര്‍മിനലിലേക്ക് മേല്‍പ്പാലം നീട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. സമയബന്ധിതമായി രണ്ടാം ടെര്‍മിനല്‍ പണി പൂര്‍ത്തീകരിക്കും.
കുണ്ടറ െറയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുക്കും. ഇരവിപുരം, എസ്.എന്‍. കോളേജ്, പരവൂര്‍, കുണ്ടറ, പള്ളിമുക്ക്, പെരിനാട് മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായി വിവിധ ഘട്ടങ്ങളില്‍ പുരോഗമിച്ചുവരുന്ന നടപടികള്‍ വേഗത്തിലാക്കുന്നതിനും സതേണ്‍ െറയില്‍വേ ഉന്നത അധികാരികളുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ