ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലം സമര്‍പ്പണം ഫെബ്രുവരി 3ന്

പുനലൂര്‍: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലം ഫെബ്രുവരി മൂന്നിന് നാടിനു സമര്‍പ്പിക്കും. വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൂക്കുപാലം നാടിനു സമര്‍പ്പിക്കും. മന്ത്രി കെ സി ജോസഫ് അധ്യക്ഷനാകും. ഉദ്ഘാടനച്ചടങ്ങിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം കെ രാജു എംഎല്‍എ, പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടത്തും.

ഒന്നരക്കോടി ചെലവിട്ടാണ് തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കമ്പകത്തടികള്‍ കിഴക്കന്‍ മേഖലയിലെ വനത്തില്‍നിന്ന് ലഭ്യമായെങ്കിലും കെ.എഫ്.ആര്‍.ഐ യില്‍ തടിയുടെ രാസപരിശോധന പൂര്‍ത്തിയാക്കാനും കാലതാമസം വന്നു. പിന്നീടാണ് കൊച്ചുവേളിയിലും പാലോടുമുള്ള മില്ലുകളില്‍ തടികള്‍ സീസനിങ് നടത്തി പാലത്തില്‍ സ്ഥാപിക്കാന്‍ ലഭ്യമാക്കിയത്.

തൂക്കുപാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനെതിരെ ജനകീയസമരങ്ങള്‍ നടന്നു. ജനപ്രതിനിധികളുടെ ഫലപ്രദമായ ഇടപെടലും സമരങ്ങളും തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാന്‍ വഴിയൊരുക്കി.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ തൂക്കുപാലം കാണാന്‍ ദൂരസ്ഥലങ്ങളില്‍നിന്ന് ഇപ്പോഴേ നിരവധിപേര്‍ എത്തുന്നുണ്ട്.  ബ്രിട്ടീഷ് നിര്‍മാണ വൈദഗ്ധ്യത്തിന്റെ തലയെടുപ്പുള്ള ചരിത്രസ്മാരകം ഫെബ്രുവരി മൂന്നുമുതല്‍ മലയോര നാട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും.തൂക്കുപാലത്തിന്റെ ചരിത്രത്തെ  കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ www.punaloor.com എന്ന വെബ്‌ സൈറ്റില്‍ ഉണ്ട്.
തൂക്കുപാലത്തെ കുറിച്ച് "Students Media Broadcasting" പുറത്തിറക്കുന്ന സപ്ലിമെന്റ് അന്നത്തെ ദിവസം നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുന്നതാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.