പുനലൂര്‍: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ചരിത്രസ്മാരകമായ
പുനലൂര്‍ തൂക്കുപാലം ഫെബ്രുവരി മൂന്നിന് നാടിനു സമര്‍പ്പിക്കും. വൈകിട്ട്
അഞ്ചിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൂക്കുപാലം നാടിനു
സമര്‍പ്പിക്കും. മന്ത്രി കെ സി ജോസഫ് അധ്യക്ഷനാകും. ഉദ്ഘാടനച്ചടങ്ങിന്റെ
നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം കെ രാജു എംഎല്‍എ, പുനലൂര്‍
മുനിസിപ്പല്‍ ചെയര്മാന് എം എ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍
തിങ്കളാഴ്ച നടത്തും.
ഒന്നരക്കോടി ചെലവിട്ടാണ് തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കമ്പകത്തടികള്‍ കിഴക്കന്‍ മേഖലയിലെ വനത്തില്‍നിന്ന് ലഭ്യമായെങ്കിലും കെ.എഫ്.ആര്.ഐ യില്‍ തടിയുടെ രാസപരിശോധന പൂര്‍ത്തിയാക്കാനും കാലതാമസം വന്നു. പിന്നീടാണ് കൊച്ചുവേളിയിലും പാലോടുമുള്ള മില്ലുകളില്‍ തടികള്‍ സീസനിങ് നടത്തി പാലത്തില്‍ സ്ഥാപിക്കാന്‍ ലഭ്യമാക്കിയത്.
തൂക്കുപാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനെതിരെ ജനകീയസമരങ്ങള്‍ നടന്നു. ജനപ്രതിനിധികളുടെ ഫലപ്രദമായ ഇടപെടലും സമരങ്ങളും തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാന്‍ വഴിയൊരുക്കി.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ തൂക്കുപാലം കാണാന്‍ ദൂരസ്ഥലങ്ങളില്‍നിന്ന് ഇപ്പോഴേ നിരവധിപേര്‍ എത്തുന്നുണ്ട്. ബ്രിട്ടീഷ് നിര്‍മാണ വൈദഗ്ധ്യത്തിന്റെ തലയെടുപ്പുള്ള ചരിത്രസ്മാരകം ഫെബ്രുവരി മൂന്നുമുതല്‍ മലയോര നാട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും.തൂക്കുപാലത്തിന്റെ ചരിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ www.punaloor.com എന്ന വെബ് സൈറ്റില്‍ ഉണ്ട്.

തൂക്കുപാലത്തെ കുറിച്ച് "Students Media Broadcasting" പുറത്തിറക്കുന്ന സപ്ലിമെന്റ് അന്നത്തെ ദിവസം നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ