ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ഐ.ഒ.സി സമരം നാലാം ദിവസത്തിലേക്ക്; സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകും


ഫറോക്ക്: പുതിയ ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഫറോക്ക്, ഇരുമ്ബനം ഡിപ്പോയ്ക്ക് കീഴിലെ ട്രക്ക് ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു.
21 നാണ് ഫറോക്കില്‍ സമരമാരംഭിച്ചത്. സമരം മൂന്നുദിവസം പിന്നിട്ടതോടെ മലബാറില്‍ ഇന്ധനക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സമരം നീണ്ടുപോയാല്‍ ഐ.ഒ.സിക്കു കീഴിലെ മുഴുവന്‍ പമ്ബുകളും അടച്ചിടും. ഇപ്പോള്‍ തന്നെ ചില പമ്ബുകള്‍ സ്റ്റോക്ക് തീര്‍ന്നതിനാല്‍ അടച്ചുതുടങ്ങിയിട്ടുണ്ട്.
കൊച്ചി ഇരുമ്ബനത്തും ഇതേ ആവശ്യമുന്നയിച്ച്‌ ശനിയാഴ്ച മുതല്‍ സമരം തുടങ്ങിയിരുന്നു. ഫറോക്ക് ഡിപ്പോയില്‍ നിന്നാണ് കണ്ണൂര്‍,കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവ ഐ.ഒ.സി പമ്ബുകളിലെത്തുന്നത്.

മലബാറിലെ 60ശതമാനത്തിലേറെ പമ്ബുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു കീഴിലാണ്.
ട്രക്ക് ഓണേഴ്സ് അസോസിയേഷന്‍, പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍, ട്രേഡ് യൂനിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവ സംയുക്തമായാണ് സമരം
പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ ട്രക്ക് ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നെങ്കിലും എറണാകുളം ജില്ലാകലക്ടര്‍ ഇടപെട്ടു ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നു നിര്‍ത്തിവയ്ക്കുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാതെ ഐ.ഒ.സി മുന്നോട്ടു പോയതാണ് വീണ്ടും സമരത്തിനിടയാക്കിയത്.
നിലവിലെ വാടക കമ്ബനി അധികൃതര്‍ വെട്ടികുറച്ചതും പുതിയ സെന്‍സര്‍ ഫിറ്റ് ചെയ്യണമെന്നുളള നിര്‍ദേശവും പുതിയ ലോക് സിസ്റ്റം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.