ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

കുട്ടികളെ ഉപയോഗിച്ച്‌ എനിക്കെതിരെ സമരം നടത്തുന്നതിനു പിന്നില്‍ എസ്ഡിപിഐ; 'ബോലോ തക്ബീര്‍' വിളികളുമായി പ്രതികരണ വേദിക്കാര്‍ വെള്ളിയാഴ്ച പ്രകടനം നടത്തിയത് ഇതിന് ഉദാഹരണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല

കൊച്ചി: ജനകീയ പ്രതികരണവേദിയുടെ മറവില്‍ തന്നെ തടയാന്‍ വന്നത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. കുട്ടികളെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിച്ചതും ഇവരാണെന്നും അവര്‍ പറഞ്ഞു.
സിനിമ സംവിധാനം പോലെ ആക്ഷന്‍, കട്ട് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കുട്ടികള്‍ പ്രവര്‍ത്തിച്ചത്. കുറച്ച്‌ നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം പുറത്ത് കാത്ത് നില്‍ക്കുന്ന എസ്.ഡി.പി.ഐ നേതാക്കളുടെ നിര്‍ദ്ദേശത്തിനായി കുട്ടികള്‍ പോയത് എന്റെ വാദത്തെ സാധൂകരിക്കുന്നതാണ്.

അഞ്ച് മുതല്‍ +2 വരെയുള്ള ക്ലാസുകളിലായി 4070 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 70 ഓളം കുട്ടികള്‍ മാത്രമാണ് തനിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. പല വലിയ സമരങ്ങളും തന്റെ 36 വര്‍ഷത്തെ ഈ സ്കൂളിലെ സേവനത്തിനിടയില്‍ കുട്ടികള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ആ സമരങ്ങളുടെ പത്തിലൊന്ന് ആവേശം പോലും കുട്ടികള്‍ക്കില്ലായിരുന്നു എന്നത് വ്യക്തമാണ്. 36 ജനറല്‍ ബോഡി യോഗങ്ങളും നൂറിലധികം പിടിഎ മീറ്റിങ്ങുകളും താന്‍ ഇവിടെ ജോലി ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. ഇവയില്‍ ഒന്നില്‍പ്പോലും, ഒരു മാതാപിതാക്കള്‍ പോലും തനിക്കെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അങ്ങനെയൊരു പരാതി ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരാന്‍ ജനകീയ പ്രതികരണവേദിക്കാരെ വെല്ലുവിളിക്കുകയാണ്. ടീച്ചറിന്റെ ക്ലാസ്സില്‍ തന്നെ തന്റെ മക്കളെ പഠിപ്പിക്കണമെന്നു മുസ്ലിം സമുദായത്തില്‍പ്പെട്ട പല മാതാപിതാക്കളും പറഞ്ഞിട്ടുണ്ടെന്നും ശശികല പറഞ്ഞു.
സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അതിനെ പൊലീസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരിക്കുകയാണ്. ജുമാ നിസ്ക്കാരം കഴിഞ്ഞ് വെള്ളിയാഴ്ച പള്ളികളില്‍ നോട്ടീസ് വിതരണം ചെയ്തു. വൈകുന്നേരം ബോലോ തക്ബീര്‍ മുഴക്കി തനിക്കെതിരെ പ്രകടനം നടത്തിയത് ജനകീയ പ്രതികരണവേദിക്കാരാണോയെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും കെ പി ശശികല മറുനാടന്‍ മലയാളിയോട് പറഞ്ഞു.
സിപിഐ(എം) സംഘടനകളാണ് വിഷയത്തില്‍ ആദ്യം സമരം തുടങ്ങിയതെങ്കിലും നിലവില്‍ ലീഗിന് ലഭിക്കുന്ന മുസ്ലിം വോട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ എസ്.ഡി.പിഐയാണ് ഇപ്പോല്‍ സമരം ചെയ്യുന്നത്. കേരളം പിടിച്ചെടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐ(എം) ബീഫ് ഫെസ്റ്റാണ് നടത്തിയതെങ്കില്‍, വല്ലാപ്പുഴ പിടിച്ചെടുക്കാന്‍ എസ്.ഡി.പി.ഐ ശശികല ഫെസ്റ്റാണ് ഇപ്പോള്‍ നടത്തുന്നത്. തനിക്കെതിരെ കേസ് എടുത്തെന്ന് മാദ്ധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്. വിഷയത്തില്‍ ചോദ്യം ചെയ്യാന്‍ ഇതുവരെ വിളിപ്പിച്ചിട്ടില്ല. ലോക്കല്‍ പൊലീസുപോലും തന്നോട് കേസിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാലക്കാട് ജില്ലയുടെ പാക്കിസ്ഥാനാണ് വല്ലാപ്പുഴ എന്ന പ്രസ്ഥാവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. യു.എസ്.എയില്‍ വച്ച്‌ നടന്ന ഒരു അഭിമുഖത്തില്‍ ആങ്കര്‍ ചോദിച്ച ഉത്തരമായിട്ടാണ് താന്‍ അത്തരമൊരു മറുപടി പറഞ്ഞതെന്നും കെ പി ശശികല പറഞ്ഞു.
അതേസമയം തിങ്കളാഴ്ച കെ പി ശശികലയെ തടഞ്ഞാല്‍, അതേ രീതിയില്‍തന്നെ മറുപടി നല്‍കാനാണ് സംഘപരിവാര്‍ സംഘടകളുടെ തീരുമാനം. തിങ്കളാഴ്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് സ്ഥലത്ത് കേന്ദ്രീകരിക്കാന്‍ ജില്ലാ കാര്യകാരി സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച പട്ടാമ്ബിയില്‍ യോഗം ചേരും. ആര്‍.എസ്.എസ്, വി.എച്ച്‌.പി, ഹിന്ദു ഐക്യവേദി, ബിജെപി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച, അദ്ധ്യാപക പരിഷത്ത്, എ.ബിവിപി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഹിന്ദു ഐക്യവേദി നേതാവിനു പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.