
രാജ്യമൊന്നാകെ അമ്ബരന്ന ദിവസം. ഒറ്റ രാത്രി കൊണ്ട് എടുത്ത തീരുമാനമെന്ന പേരില്‍ വിമര്‍ശനങ്ങളും പ്രധാനമന്ത്രി ഏറ്റുവാങ്ങി.
എന്നാല്‍ അത്ര പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നിന്നില്ല അത്.. കളളപ്പണത്തിന്റെ വ്യാപനം തടയുകയെന്ന ലക്ഷത്തോടെ ഇന്ത്യയില്‍ നടപ്പിലാക്കിയ ഈ പദ്ധതി പ്രധാനമന്ത്രിക്ക് ഉപേദശിച്ചതിന് പിന്നിലെ ചാണക്യന്‍ അനില്‍ ബോകില്‍ എന്ന സാമ്ബത്തിക വിദഗ്ധനാണ്.
രാജ്യത്തെ 70 ശതമാനംപേരുടെയും ഒരു ദിവസത്തെ ശരാശരി ഉപഭോഗം രണ്ട് ഡോളറാ(120രൂപ)ണ്. അതുകൊണ്ട് 100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ ആവശ്യമില്ല-ബോകില്‍ പറയുന്നു. ഉയര്‍ന്ന മൂല്യമുളള നോട്ടുകള്‍മാത്രം പിന്‍വലിച്ച് കൊണ്ടുളള ഈ ഉത്തരവ് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സാമ്ബത്തിക ഉപദേശങ്ങള്‍ നല്‍കുന്ന അര്‍ത്ഥ ക്രാന്തി സന്‍സ്ഥാന്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ പ്രധാനിയാണ് ലത്തൂര്‍ സ്വദേശിയായ ബോകില്‍. രാജ്യത്തിന്റെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന കളളപ്പണം തടയണമെന്ന് ബോകില്‍ തന്റെ പ്രബന്ധത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇതേ ആശയവുമായി ജൂലൈ മാസത്തില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് മണിക്കൂറുകളോളം ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഇതേ ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ 26ന് ബോകില്‍ പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തു.
രാജ്യത്തെ ഉയര്‍ന്ന തുകയ്ക്കുളള നോട്ടുകള്‍ പിന്‍വലിക്കുന്നത് വഴിയും ബാങ്കിങ് ഇടപാടുകള്‍ ചെക്ക്, ഡി.ഡി, ഓണ്‍ലൈന്‍ വഴി ആക്കുന്നത് വഴിയും കളളപ്പണം തടയാമെന്നായിരുന്നു അനില്‍ ബോകില്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം. ഇത് കൂടാതെ ഇറക്കുമതി നികുതിയൊഴികെ 56 നികുതികളിന്മേലുളള തുകയീടാക്കല്‍ അവസാനിപ്പിക്കണമെന്നതും അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു.
ബോകില്‍ മുന്നോട്ട് വെച്ച ആശയം രാജ്യത്തെ സാമ്ബത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മോദി പ്രായോഗികമാക്കിയത്.
രോഗിക്ക് അനസ്തേഷ്യ നല്‍കാതെ നടത്തിയ ഒരു ശസ്ത്രക്രിയയാണിതെന്നാണ് നോട്ട് അസാധുവാക്കലിനെക്കുറിച്ച് ബോകില്‍ പറയുന്നത്. അല്പം കഷ്ടപ്പാടുണ്ടെങ്കിലും അധികം വൈകാതെ തീരുമാനത്തിന്റെ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്കുഉണ്ടാകും. പണമില്ലാതെ ജനങ്ങള്‍ക്ക് വലയേണ്ടിവരില്ല.
രാജ്യത്തെ 70 ശതമാനംപേരുടെയും ഒരു ദിവസത്തെ ശരാശരി ഉപഭോഗം രണ്ട് ഡോളറാ(120രൂപ)ണ്. അതുകൊണ്ട് 100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ ആവശ്യമില്ല-ബോകില്‍ പറയുന്നു. ഉയര്‍ന്ന മൂല്യമുളള നോട്ടുകള്‍മാത്രം പിന്‍വലിച്ച് കൊണ്ടുളള ഈ ഉത്തരവ് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ