ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ഐ.എസില്‍ ചേരാന്‍ ശ്രമം: ഇന്ത്യന്‍ അമേരിക്കന്‍ വംശജന് തടവുശിക്ഷ

ചിക്കാഗോ: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി വിദേശത്തേക്ക് കടക്കന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജന് തടവുശിക്ഷ. 40 മാസത്തെ ജയില്‍വാസമാണ് ചിക്കാഗോ ഫെഡറല്‍ കോടതി വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഹംസ ഖാന്‍ (21) ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷം മുന്‍പ് അറസ്റ്റിലായ ഖാനെ തടവിലാക്കിയിരിക്കുകയായിരുന്നു. ഈ കാലയളിവ് കൂടി ശിക്ഷയായി പരിഗണിക്കുന്നതോടെ അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയും.
എന്നാല്‍ അടുത്ത 20 വര്‍ഷത്തേക്കും ഖാന്‍ കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ജഡ്ജ് ജോണ്‍ താര്‍പ് വ്യക്തമാക്കി. മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്നതുമാണ് ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കാരണം.

ഇന്ത്യയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് യു.എസിലേക്ക് കുടിയേറിയതാണ് ഖാന്‍റെ മാതാപിതാക്കള്‍. യു.എസിലാണ് ഖാന്‍ ജനിച്ചത്. 2014 ഒക്ടോബറില്‍ വിയന്ന വഴി ഇസ്താംബുളിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഒ'ഹെയര്‍ വിമാനത്താവളത്തില്‍ നിന്ന് ഇയാള്‍ പിടിയിലായത്. 17കാരിയായ സഹോദരയും 16കാരന്‍ സഹോദരനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് കുറ്റം ചുമത്തിയിരുന്നില്ല. ഒരു സ്റ്റോറില്‍ ജോലി ചെയ്താണ് മൂന്നു പേര്‍ക്കുമുള്ള വിമാനടിക്കറ്റിന് ഇയാള്‍ പണം സന്പാദിച്ചതെന്നും യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി കണ്ടെത്തിയിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.