
നേതാവ് ശശികല. താന്‍ പഠിപ്പിക്കുന്ന വിദ്യാലയം പാക്കിസ്താന്‍ ആണെന്ന തന്റെ പ്രസ്താവനയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നാല്‍ അതിന് തയ്യാറാണെന്നും ശശികല പറഞ്ഞു.
താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ ഹൈക്കോടതിയിലൊന്നും ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. കോടതിക്ക് സത്യം ബോധ്യപ്പെട്ടാല്‍ ശിക്ഷിച്ചോട്ടെ, സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ശശികല പറഞ്ഞു.
നിലവില്‍ വല്ലപ്പുഴ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് ശശികല.
പ്രഥാനാധ്യാപിക തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ സ്ക്കൂളിന്റെ ചുമതല വഹിക്കുന്നതും ശശികലയാണ്. ശികലയുടെ പ്രസംഗത്തിനെതിരെ വല്ലപ്പുഴയിലെ ജനങ്ങളും സ്കൂളിലെ വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇന്നലെ രാവിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ കരിങ്കൊടി കെട്ടുകയും ഉച്ചയോടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ' സേവ് വി എച്ച് എസ്, ബാന്‍ ശശികല' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ശശികല ടീച്ചര്‍ ഇനി ഈ സ്കൂളില്‍ വേണ്ട എന്ന മുദ്രാവാക്യവുമായാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളിന് മുന്നില്‍ പോലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ സ്കൂളില്‍ അനിശ്ചിത കാല പഠിപ്പ് സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ഥികള്‍. എല്ലാ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന ഐക്യമുന്നണിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. ശശികല പരസ്യമായി മാപ്പു പറയണമെന്നാണ് ഇവരുടെ ആവശ്യം. ക്ലാസ്സ് ബഹിഷ്കരിക്കാന്‍ രക്ഷിതാക്കളും തീരുമാനിച്ചിട്ടുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ