ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

പിഞ്ചുകുട്ടികളെ കവചമാക്കിയും ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചും പിടിച്ചുനില്‍ക്കാന്‍ ഐഎസ് ശ്രമം

മൊസൂള്‍• ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനുള്ള സഖ്യസേനയുടെ പോരാട്ടം ശക്തമായി തുടരുന്നതിനിടെ, എന്തുവിലകൊടുത്തും നഗരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഐഎസ് ഭീകരര്‍ എന്നു വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. 10 വയസിനുതാഴെ മാത്രം പ്രായമുള്ള കുട്ടികളെ പോലും സഖ്യസേനയെ എതിരിടാന്‍ ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നതായി ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
സഖ്യസേന നഗരത്തിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ നഗര കവാടങ്ങളില്‍ ഐഎസ് ഭീകരര്‍ വന്‍പ്രതിരോധ സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നതും ചിത്രങ്ങളിലുണ്ട്. മാത്രമല്ല, നഗരത്തിലെ തന്ത്രപ്രധാനമായ നിരത്തുകളെല്ലാം തന്നെ ഭീകരര്‍ അടച്ചു.

ഇറാഖി സേനയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി നഗരത്തിന്റെ ചില ഭാഗങ്ങള്‍ ഭീകരര്‍തന്നെ തകര്‍ത്തുകളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖിസേനയുടെ മുന്നേറ്റം വ്യക്തമായി മനസിലാക്കുന്നതിനും തിരിച്ചടിക്കുന്നതിനുമാണിത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന ചിലയിടങ്ങളില്‍ വന്‍ ഗര്‍ത്തങ്ങളാണ് ഭീകരര്‍ ഒരുക്കിയിരിക്കുന്നതെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
എണ്ണപ്പാടങ്ങള്‍ക്ക് തീയിട്ട് വന്‍ അഗ്നിഗോളവും ക്രമാതീതമായ തോതില്‍ പുകയും സൃഷ്ടിച്ച്‌ സഖ്യസേനയുടെ മുന്നേറ്റം തടയാനുള്ള ശ്രമവും ഐഎസ് ഭീകരര്‍ നടത്തുന്നുണ്ട്. നഗരത്തില്‍ അവശേഷിക്കുന്ന ആളുകളെല്ലാം പുകനിറഞ്ഞ അന്തരീക്ഷത്തില്‍ അതിജീവനത്തിന് കഷ്ടപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സഖ്യസേനയുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് ഭീകരര്‍ തീയിട്ടതോടെ ശുദ്ധജലവും ഇവര്‍ക്ക് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു.
സഖ്യസേന നടത്തുന്ന തിരിച്ചടിയെ തുടര്‍ന്ന് ഭീകരര്‍ നഗരത്തിലെങ്ങും കൂട്ടക്കൊലകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ ശക്തികേന്ദ്രമായ മൊസൂളിനു ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ ഐഎസ് ഭീകരര്‍ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഇറാഖിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 180 പേരും ഉള്‍പ്പെടുന്നതായി യുഎന്‍ വക്താവ് രവിന ഷംദാസാനി പറഞ്ഞു.
മനംമാറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകരെയും അവര്‍ വെറുതെവിടുന്നില്ല. ഐഎസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 50ല്‍ അധികം സഹപ്രവര്‍ത്തകരെയും ഭീകരര്‍ അടുത്തിടെ കൊലപ്പെടുത്തി. വ്യോമാക്രമണങ്ങള്‍ക്കെതിരെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ ഹമാം അല്‍ അലിലി പട്ടണത്തില്‍ നിന്ന് 1600 പേരെ ഐഎസ് ഭീകരര്‍ തല്‍ അഫാറില്‍ എത്തിച്ചിട്ടുണ്ട്. കുറച്ചുപേരെ സിറിയയിലേക്കും കൊണ്ടുപോയിരിക്കാമെന്നു കരുതുന്നു. ബുധനാഴ്ച 150 കുടുംബങ്ങളെ ഹമാം അല്‍ അലിലിയില്‍ നിന്നു മൊസൂളിലേക്കും കൊണ്ടുപോയിരുന്നു.
സംഘടനയുടെ ആള്‍ബലം കുറഞ്ഞുതുടങ്ങിയതോടെ 10 വയസിനു താഴെയുള്ള കൊച്ചുകുട്ടികളെപ്പോലും യുദ്ധമുഖത്തേക്ക് നിയോഗിക്കുകയാണ് ഐഎസ്. കുട്ടിപ്പോരാളികളായി ഉപയോഗിക്കാന്‍ ഹമാം അല്‍ അലിലിയില്‍ നിന്ന് ഒന്‍പതു വയസ്സിനു മേലെയുള്ള ആണ്‍കുട്ടികളെ ഭീകരര്‍ കൊണ്ടുപോകുന്നുണ്ട്. കുട്ടികളെ കൈമാറണമെന്ന് ഇവിടത്തെ കുടുംബങ്ങളോടു ഭീകരര്‍ ആവശ്യപ്പെട്ടു.
നാനൂറിലധികം കുര്‍ദിഷ്, യസീദി, ഷിയ സ്ത്രീകളെ ഐഎസ് ഭീകരര്‍ തടങ്കലില്‍ വച്ചിട്ടുണ്ട്. ഇരുനൂറോളം പേരെ മൊസൂള്‍ നഗരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നു കരുതുന്നു. ഇതേസമയം, ഐഎസ് ഭീകരര്‍ നിയന്ത്രണം അവകാശപ്പെടുന്ന മൊസൂളിന്റെ ഉള്‍പ്രദേശങ്ങളിലേക്കും ഇറാഖ് സേന കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മൊസൂളിനോടു ചേര്‍ന്നുള്ള ആറു ജില്ലകള്‍ സേന പിടിച്ചെടുത്തു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.