ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

എസ് ബി ടിയുടെ അപ്രത്യക്ഷമാകല്‍ ഉടനുണ്ടാകും; ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ നല്‍കിയ എസ് ബി ഐയില്‍ ലയിക്കാന്‍ കേരളത്തിന്റെ സ്വന്തം ബാങ്ക്; ശാഖകളുടെ എണ്ണവും കുറയും

കൊച്ചി : എസ് ബി ടി ഉള്‍പ്പെടെ എസ്ബിഐയുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളിലെയും ജീവനക്കാര്‍ക്കു സ്വയംവിരമിക്കല്‍ പദ്ധതി (വിആര്‍എസ്) പ്രഖ്യാപിക്കാന്‍ ബോര്‍ഡ് തീരുമാനം. എസ്ബിഐയുമായുള്ള ലയനത്തിന്റെ ഭാഗമായിട്ടാണിത്. രാജ്യാന്തര കണ്‍സല്‍റ്റന്‍സിയായ മക്കിന്‍സിയുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ചാണ് നീക്കം. എസ്ബിറ്റിയുടെ ബോര്‍ഡ് കഴിഞ്ഞ ഒന്‍പതിനു യോഗം ചേര്‍ന്നാണ് ഓഫിസര്‍മാര്‍ക്കും സ്റ്റാഫിനും ഒരുപോലെ ബാധകമായ വിആര്‍എസ് തീരുമാനം കൈക്കൊണ്ടത്.
ലയിക്കുന്ന ബാങ്കുകളിലെ ജീവനക്കാരെ കുറയ്ക്കില്ലെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഫലത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്താനാണ് ഈ നീക്കം.

എസ്ബിറ്റിയുടെ ശാഖകളില്‍ 25% കുറവു വരുത്തുന്നുണ്ട്. കേരളത്തില്‍ ആകെ 852 എസ്ബിറ്റി ശാഖകളാണുള്ളത്. അതില്‍ 204 എണ്ണം പൂട്ടണമെന്നാണ് ഇതു സംബന്ധിച്ചു തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. നാലിലൊന്നു ശാഖകള്‍ കുറയുമെന്നര്‍ഥം. തമിഴ്നാട്ടില്‍ എസ്ബിറ്റിക്കുള്ള 176 ശാഖകളില്‍ 58 എണ്ണവും കുറയ്ക്കുകയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, ഹൈദരാബാദ്, പട്യാല എന്നീ ബാങ്കുകളുടെയും ബോര്‍ഡുകള്‍ യോഗം ചേര്‍ന്ന് ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു. എല്ലാ ബാങ്കുകള്‍ക്കും ഒരേ വിആര്‍എസ് വ്യവസ്ഥകളാണ്. അതനുസരിച്ച്‌ 20 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കുകയോ, 55 വയസ്സ് തികയുകയോ ചെയ്തിട്ടുള്ളവര്‍ക്ക് വിആര്‍എസിന് അപേക്ഷിക്കാം. സേവന കാലാവധിയുടെ ബാക്കിയുള്ള മാസങ്ങളുടെ ആകെ ശമ്ബളത്തിന്റെ പകുതി ലഭിക്കും.
അടിസ്ഥാന ശമ്ബളവും സ്പെഷല്‍ പേയും ഡിഎയും ചേര്‍ന്ന തുകയുടെ പകുതിയാണു ലഭിക്കുക. എന്നാല്‍, പരമാവധി 30 മാസത്തെ ശമ്ബളത്തിനു തുല്യമായ തുക മാത്രമേ ലഭിക്കൂ. അങ്ങനെ വരുമ്ബോള്‍ 55 വയസ്സ് തികയുന്നവര്‍ക്കു ബാക്കി 60 മാസം സേവന കാലാവധിക്കു 30 മാസത്തെ ശമ്ബളം ലഭിക്കും.
20 വര്‍ഷം തികഞ്ഞവര്‍ക്ക് അതിലേറെ സേവന കാലാവധിയുണ്ടെങ്കിലും 30 മാസത്തെ ശമ്ബളമേ ലഭിക്കൂ. 58 വയസ്സ് തികഞ്ഞവര്‍ക്ക് ബാക്കി 24 മാസം മാത്രം സേവന കാലാവധിയുള്ളതിനാല്‍ അതിന്റെ പാതി 12 മാസത്തെ ശമ്ബളമേ ലഭിക്കൂ. അതായത് 55 വയസ്സുള്ള നിരവധി പേര്‍ സ്വയം വിരമിക്കല്‍ പദ്ധതിയുടെ ഭാഗമാകുമെന്നാണ് എസ്ബിറ്റിയുടെ പ്രതീക്ഷ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.