
ജയ്പുര്‍ • നാലു ദിവസമായി നാട്ടുകാരെ മുഴുവന്‍ ജാനകിപുര ഗ്രാമത്തിലേക്കു ആകര്‍ഷിച്ച സ്വര്‍ണനിധി വാര്‍ത്ത സത്യമെന്നു പൊലീസും. നിധിയുടെ ഭാഗമായി കിട്ടിയ സ്വര്‍ണനാണയങ്ങളില്‍ ചിലതു വീണ്ടെടുത്തതോടെയാണിത്. രണ്ടു മാസം മുമ്ബു പ്രചരിച്ചു തുടങ്ങിയ കിംവദന്തിയാണു നാലു ദിവസം മുമ്ബു കാട്ടുതീപോലെ പടര്‍ന്നത്. വിവിധ പ്രദേശങ്ങളില്‍നിന്നു നാട്ടുകാര്‍ ടോങ്ക് ജില്ലയിലെ മാല്‍പുരയ്ക്കു സമീപമുള്ള ജാനകിപുര ഗ്രാമത്തിലേക്കു കുതിക്കുകയായിരുന്നു. കിട്ടിയ ഇടങ്ങളിലെല്ലാം ഇവര്‍ നിധിക്കായി കുഴിച്ചു.
കുടുംബമായി എത്തിയ ചിലര്‍ ആയുധം കിട്ടാതെ വെറും കൈകൊണ്ടുപോലും മണ്ണു നീക്കി തിരച്ചില്‍ തുടങ്ങിയിരുന്നു. നിധി തേടിയെത്തുന്നവരെ നിയന്ത്രിക്കാന്‍ വ്യാഴാഴ്ച പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍.
എഡി 250നും 400നും ഇടയിലുള്ള സമുദ്രഗുപ്തന്റെ കാലത്തെ നാണയമാണിതെന്നാണു പ്രാഥമിക നിഗമനം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ