
ഓണ്‍ലൈന്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഹാര്‍ഡ് വെയര്‍ തലത്തിലുള്ള സുരക്ഷ, ലോകത്തെ ഒട്ടുമിക്ക ബാങ്കിങ്ങ്, വാലറ്റ് ആപ്പുകളിലും ഇല്ലെന്നത് ആരിലും ആശ്ചര്യമുണ്ടാക്കും. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം.
ആന്‍ഡ്രോയിഡ് മോഡിലാണ് ആ ആപ്പുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ പാസ്വേഡുകള്‍ എളുപ്പം കവരാന്‍ കഴിയും.രാജ്യത്തെ ജനങ്ങള്‍ പണരഹിത വിനിമയത്തിലേക്ക് മാറണമെന്നാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നത്.
ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ പരസ്യപ്രചരണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കഷേനുകളില്‍ പോലും ഹാര്‍ഡ് വെയര്‍ ലെവല്‍ സുരക്ഷയില്ലെന്ന് ക്വാല്‍കം നല്‍കുന്ന മുന്നറിയിപ്പ്. ഒറിജിനല്‍ എക്വപ്മെന്റ് മേക്കര്‍മാരുമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇക്കാര്യം പറയാന്‍ സാധിക്കുന്നതെന്നും ക്വാല്‍കം സീനിയര്‍ ഡയറക്ടര്‍ മാനേജ്മെന്റ് സൈ ചൗധരി പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ