
ന്യൂഡല്‍ഹി:അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ തലവന്‍ എസ് പി ത്യാഗിയെ സി ബി ഐ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ അഭിഭാഷകനായ ഗൗതം ഖൈറ്റന്‍, സഞ്ജീവ് ത്യാഗി എന്നിവരെയും സി ബി ഐ സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി ഉള്‍പെടെയുള്ള വി വി ഐ പികളുടെ സുരക്ഷയ്ക്കായി 2010ല്‍ ഇറ്റലിയില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടറുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് എസ് പി ത്യാഗി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഇറ്റലിയിലെ പ്രതിരോധനിര്‍മാണ കമ്ബനിയായ ഫിന്‍മെക്കാനിക്കയും ഇന്ത്യയും തമ്മില്‍ 3600 കോടിയോളം രൂപയുടെ ഇടപാടാണ് നടത്തിയത്. 'അഗസ്താ വെസ്റ്റ്ലന്‍ഡ്സ്' എന്നു പേരുള്ള 12 ഹെലികോപ്റ്ററുകള്‍ വില്‍ക്കാനായിരുന്നു കരാര്‍.
എന്നാല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രതിരോധ ഗ്രൂപ്പായ ഫിന്‍ മെക്കാനിക്ക് മേധാവി ജോസഫ് ഓര്‍സിയെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ജോസഫ് ഓര്‍സി 51 മില്യണ്‍ യൂറോ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രണ്ട് ഇടനിലക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയുടെ അന്വേഷണത്തിലാണ് ത്യാഗിക്ക് ഈ ഇടപാടികള്‍ പങ്കുള്ളതായുള്ള സൂചനകള്‍ പുറത്തുവന്നത്.
എസ് പി ത്യാഗിയെ നേരത്തെ സി ബി ഐ ചോദ്യം ചെയ്തിരുന്നു.
എസ് പി ത്യാഗിയെ നേരത്തെ സി ബി ഐ ചോദ്യം ചെയ്തിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ