ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

പ്രശസ്ത റോക്ക് സംഗീതജ്ഞന്‍ ചെസ്റ്റര്‍ ബെന്നിങ്ടണ്‍ ആത്മഹത്യ ചെയ്തു; സംഗീതലോകം ഞെട്ടിച്ച മരണം


ലോസ് ആഞ്ചലസ്: പ്രശസ്ത റോക്ക് ബാന്‍ഡ് ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ(41) സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ ബെന്നിംഗ്ടണിനെ കണ്ടെത്തിയത്.
കടുത്ത മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സൂചന. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. മാനസിക സമ്മര്‍ദ്ദം മറികടക്കാനായി താന്‍ ലഹരിമരുന്നുകളില്‍ അഭയം തേടിയിരുന്നുവെന്ന് അഭിമുഖത്തിനിടെ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറങ്ങിയ 'വണ്‍ മോര്‍ ലൈറ്റ്' എന്ന് സ്റ്റുഡിയോ ആല്‍ബമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ആല്‍ബം. രണ്ട് തവണം വിവാഹം ചെയ്ത ബെന്നിംഗ്ടണിന് ആറ് മക്കളാണ് ഉള്ളത്.
അമേരിക്കന്‍ സംഗീതജ്ഞനായ ക്രിസ് കോര്‍ണലിന്റെ അടുത്ത സുഹൃത്തായിരുന്നു ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍. കോര്‍ണലിന്റെ മരണം ബെന്നിംഗ്ടണിനെ ഏറെ മാനസികാഘാതത്തിലാഴ്ത്തിയിരുന്നു.
കോര്‍ണലിന്റെ 53 ാം ജന്മാവാര്‍ഷിക ദിനത്തില്‍ തന്നെയാണ് ബെന്നിംഗ്ടണും ജീവനൊടുക്കിയതെന്നതാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.