ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

വനിതാ ഡോക്ടറെ നായികയാക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പണം വാങ്ങി നഗ്നപൂജ നടത്തിക്കുകയും ചെയ്തു


  • ഒപ്പം ന്യൂജന്‍ സിനിമയുടെ അണിയറക്കാരും, 
  • കൊച്ചിയില്‍ യുവതിയെ വഞ്ചിച്ചത് ഇങ്ങനെ


സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി യുവതിയായ ഡോക്ടറെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ പിടിയിലായ സിനിമാ കാമറാമാന്‍ നടത്തിയത് ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍. പെണ്‍കുട്ടിയെ സൂപ്പര്‍സ്റ്റാറാക്കാന്‍ നഗ്നപൂജയും ആഭിചാരക്രിയയും ഇയാള്‍ നടത്തി.  സിനിമാ മേഖലയില്‍ തനിക്കു ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം വാങ്ങി നല്‍കാന്‍ സാധിക്കുമെന്നും യുവതിയെ വിശ്വസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ആഭിചാരക്രിയകള്‍ നടത്തിയെന്നാണു വിവരം. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം അവിട്ടംപിള്ളി ജിന്‍സണ്‍ ലോനപ്പനെ(33)യാണു നോര്‍ത്ത് പോലീസ് ഇന്നലെ പിടികൂടിയത്.

എറണാകുളം സ്വദേശിനിയും യുഎസില്‍ ഡോക്ടറുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ വേലക്കാരിയെ പാട്ടിലാക്കി യുവതിയുടെ കുടുംബപശ്ചാത്തലവും മറ്റും ഇയാള്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നു. പിന്നീട് കുടുംബകാര്യങ്ങള്‍ സംബന്ധിച്ച് പ്രതി യുവതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ തന്റെ അതീന്ദ്രിയശക്തിയാല്‍ അറിഞ്ഞതാണെന്നാണു യുവതിയെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ കൂടുതല്‍ അടുപ്പത്തിലായി. ഇതിനിടെ സിനിമയില്‍ നല്ല വേഷം ലഭിക്കുന്നതിനുള്ള പൂജയെന്നു ധരിപ്പിച്ച് യുവതിയുടെ ഫ്‌ലാറ്റില്‍ ഇയാളുടെ നേതൃത്വത്തില്‍ ചില ആഭിചാരക്രിയകളും നടത്തിയെന്നാണു വിവരം. കൂടുതല്‍ മികച്ച റോളുകള്‍ കിട്ടാനായി നഗ്നപൂജ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇയാള്‍ നടത്തി.

സിനിമയില്‍ സ്വാധീനമുണ്ടെന്നും കാമറമാനാണെന്നും പറഞ്ഞാണു ജിന്‍സണ്‍ യുവതിയെ വലയിലാക്കിയത്. അഭിനയ മോഹവുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍ താമസിക്കുമ്പോാഴാണു യുവതി ഇയാളുമായി പരിചയപ്പെടുന്നത്. പിന്നീട് വൈറ്റിലയിലെ ഫ്‌ളാറ്റിലും വിവിധയിടങ്ങളിലുംവച്ചും സംവിധായകര്‍ക്കു നല്‍കാനാണെന്നു തെറ്റിദ്ധരിപ്പിച്ചു നഗ്‌നചിത്രങ്ങളുള്‍പ്പെടെ പകര്‍ത്തിയെന്നും ലൈംഗീകമായി പീഡിപ്പിച്ചെന്നുമാണു പരാതിയില്‍ പറയുന്നത്. രണ്ടു സിനിമയില്‍ അസി. കാമറാമാനായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രതി ഇതിനോടകം സിനിമാ മേഖലയിലെ പലര്‍ക്കും നല്‍കാനെന്നുപറഞ്ഞു യുവതിയില്‍നിന്നു പണവും തട്ടിയെടുത്തിരുന്നു. ഇതിനിടെ തമിഴ് സിനിമയില്‍ യുവതിക്കു സ്വന്തം നിലയ്ക്കു വേഷം ലഭിച്ചു.

ഒരു വര്‍ഷമായിട്ടും വാഗ്ദാനം പാലിക്കാത്തതിനാല്‍ ഇയാളോടു യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ തയാറായില്ല. ഇയാള്‍ക്കു മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അറിഞ്ഞതോടെയാണു താന്‍ വഞ്ചിക്കപ്പെടുകയാണെന്നു മനസിലായതെന്നും യുവതി പരാതിയില്‍ പറയുന്നു. അറസ്റ്റിലായ ജിന്‍സണു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മലയാളത്തിലും തമിഴിലുമായി രണ്ടു ചിത്രങ്ങളില്‍ കാമറ ജോലികള്‍ ചെയ്തിരുന്നു. അടുത്തകാലത്തു ചിത്രീകരണം നടന്ന പ്രമുഖ യുവനടന്റെ ചിത്രത്തില്‍ അസിസ്റ്റന്‍റ് കാമറമാനായിരുന്നു. പരാതിക്കാരിയെകൊണ്ടു ഫോണില്‍ വിളിപ്പിച്ചു കത്രിക്കടവില്‍ എത്തിച്ചാണു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.