സിംബാവേയില്‍ പുരുഷന്‍മാരെ തട്ടികൊണ്ടുപോയി സ്ത്രീകള്‍ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങള്‍ അടിക്കടി വര്‍ദ്ധിക്കുകയാണ്. ഏറ്റവുമൊടുവിലെ സംഭവമാണ് പാസ്റ്ററെ തോക്ക് ചൂണ്ടി മൂന്ന് യുവതികള്‍ ബലാത്സംഗം ചെയ്തത്. ഈ സംഭവത്തിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാസ്റ്ററെ മൂന്ന് യുവതികളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെങ്ങനെയാണെന്ന് സിംബാവേയിലെ ബുലാവായോയിലുള്ള വെസ്റ്റേണ്‍ കോമണേജ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. കേസില്‍ പ്രതികളായ സാന്ദ്ര ക്യൂബെ(21), റിയാമുതെറ്റ്സി ലൗസി (23), മോന്‍ഗിവെ പോഫു(25) എന്നീ മൂന്ന് യുവതികളാണ് വിചാരണ നേരിടുന്നത്. കൗഡ്രേ പാര്‍ക്കിലെ ചര്‍ച്ചിലെ പാസ്റ്ററാണ് മാനഭംഗത്തിന് വിധേയനായതെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താതെ പ്രോസിക്യൂട്ടര്‍ പെട്രോസ് ഷോകോ ബോധിപ്പിച്ചിരിക്കുന്നത്.
പണം കടം വാങ്ങാന്‍ വേണ്ടിയായിരുന്നു പാസ്റ്റര്‍ യുവതികളുടെ വീട്ടിലെത്തിയതെന്നും തുടര്‍ന്ന് പണം തരാമെന്ന് വ്യാമോഹിപ്പിച്ച് അകത്തേക്ക് ക്ഷണിക്കപ്പെട്ട ഇദ്ദേഹം യുവതികളാല്‍ പീഡനത്തിന് ഇരയാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അകത്തെത്തിയ ഉടന്‍ ഒരു യുവതി ഇയാളുടെ അരയ്ക്ക് പിടിക്കുകയും മറ്റൊരു യുവതി ട്രൗസറുകള്‍ ബലം പ്രയോഗിച്ച് അഴിച്ച് മാറ്റുകയും വരിഞ്ഞ് മുറുക്കുകയുമായിരുന്നു. ജൂലൈ 14ന് രാത്രി ഏഴ് മണിക്കാണ് സംഭവം നടന്നത്.മൂന്ന് യുവതികളും പാസ്റ്ററെ നിര്‍ബന്ധിച്ച് ബെഡില്‍ കിടത്തുകയും വസ്ത്രമഴിപ്പിച്ച് മാനഭംഗപ്പെടുത്തുകയുമായിരുന്നു വെന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ബോധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ പാസ്റ്ററെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മോശമായി പെരുമാറുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് യുവതികള്‍ പറയുന്നത്.മുന്ന് പേരെയും ഫുള്‍ ട്രയലിന് വിധേയമാക്കാനായി ഓഗസ്റ്റ് ഏഴ് വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ആദ്യം 39 കാരനായ സ്‌കൂള്‍ ടീച്ചറെ ഒരു സംഘം സ്ത്രീകള്‍ തട്ടിക്കൊണ്ട് പോയി മയക്കുമരുന്ന് നല്‍കി രണ്ട് ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നടന്നിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ