ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

പുനലൂര്‍ നഗരസഭ ഇനി ഡിസ്പോസിബിൾ മുക്തം .ഉപയോഗിച്ചാൽ 25,000 രൂപ വരെ പിഴ ഈടാക്കും.


പുനലൂർ: സ്വാതന്ത്ര്യദിനം മുതൽ പുനലൂർ നഗരസഭ ഡിസ്പോസിബിൾ വസ്തുക്കളിൽ നിന്ന് മുക്തമാകുന്നു. എല്ലാ വാർഡുകളിലും സ്റ്റീൽ പ്ലേറ്റും ഗ്ലാസും കുടുംബശ്രീക്കാർ 16 മുതൽ വാടകയ്ക്കു നൽകും.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് പുനലൂരിനെ ഡിസ്പോസിബിൾ ഫ്രീയാക്കുന്നത്. ഓരോ വാർഡിലെയും യൂണിറ്റുകളിൽ കുറഞ്ഞത് 250 സ്റ്റീൽ പാത്രങ്ങൾ, ടംബ്ലറുകൾ, കെറ്റിലുകൾ എന്നിവ വാടകയ്ക്കു നൽകാൻ സജ്ജമാക്കും. 16 മുതൽ പുനലൂരിൽ പൊതുപരിപാടികളിൽ ഉൾപ്പെടെ ഡിസ്പോസിബിൾ സാധനങ്ങൾ ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ 25,000 രൂപ വരെ പിഴ ഈടാക്കും.

വീടുകളിൽ നിന്നും കടകളിൽ നിന്നും അജൈവ മാലിന്യം ശേഖരണത്തിനായി 90 ഗ്രീൻ വൊളന്റിയർമാരുടെ പരിശീലനം പൂർത്തിയായി. 16 മുതൽ മാലിന്യ ശേഖരണം ആരംഭിക്കുമെന്നും ഭക്ഷണം വിതരണം ചെയ്യുന്നതിനു ഡിസ്പോസിബിൾ സാധനങ്ങൾ പൂർണമായി ഒഴിവാക്കണമെന്നും നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ പറഞ്ഞു.

ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന തെർമോക്കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് ആവരണം ഉള്ള പേപ്പർ ഇലകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ, ടംബ്ലറുകൾ എന്നിവയുടെ നിർമാണവും ഉപയോഗവും വിൽപനയും കർശനമായി നിരോധിക്കും. റീസൈക്കിൾ ചെയ്യാൻ പറ്റാത്ത ഫ്ലക്സുകൾക്കും നിരോധനം ബാധകമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.