
തിരുവനന്തപുരം: ഓടികൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ എഞ്ചിന്‍ വേര്‍പെട്ടു. കൊച്ചുവേളിയിലായിരുന്നു സംഭവം. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പെട്ടത്. കപ്ലിങ്ങിലുണ്ടായ പിഴവാണ് എന്‍ജിന്‍ വേര്‍പെടാന്‍ കാരണം ആര്‍ക്കും പരിക്കില്ല. വന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രംക്ഷപ്പെട്ടത്.
യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടത് സുരക്ഷാ വീഴ്ചയല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പരിശോധിച്ച് വീണ്ടും എഞ്ചിന്‍ ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചിട്ടുണ്ട്.
ഷണ്ഡിങിനിടയില്‍ നേരത്തെ കൊച്ചുവേളിയില്‍ അപകടം ഉണ്ടായത് അന്വേഷണത്തിനും നടപടിക്കും ഇടയാക്കിയിരുന്നു. ചെന്നൈ മെയില്‍ എടുത്ത് തുടങ്ങിയ ഉടനെയാണ് ബോഗിയില്‍ നിന്നും എഞ്ചിന്‍ വേര്‍പ്പെട്ടത്. വേഗതയില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ