ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നു.


തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബിജെപി സംസ്ഥാന ഓഫീസില്‍ തെളിവെടുപ്പ് നടത്തുന്നു. ഓഫീസ് ആക്രമിച്ചതുമനനായി ബന്ധപ്പെട്ട പരാതിയിലാണ് തെളിവെടുപ്പ്. നാലംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം ബിജെപി-സിപിഎം സംഘര്‍ഷം നടന്ന പ്രദേശങ്ങളിലും, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലും മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.നല്ല കാര്യം വേണ്ടത് തന്നെയാണ്.എന്നാല്‍  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഒരു ഡിപ്പാര്‍ട്ട്മെന്‍റ് ഉണ്ടെന്ന് കേള്‍ക്കുന്നത് പോലും ഇപ്പോഴാണ് ഇത് വരെ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ഒക്കെ ആയിരുന്നു.

ഇപ്പോഴെങ്കിലും ഉണര്‍ന്നത് നന്നായി താഴെ കൊടുക്കുന്ന ലിസ്റ്റില്‍ ഉള്ളവരെകൂടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒന്ന് പരിഗണിക്കണം.അതോ അവര്‍ മനുഷ്യഗണത്തില്‍പ്പെടില്ലേ ?

1.സെപ്തംബർ 2015: വീട്ടിൽ പശു മാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്കിനെ കൊലപ്പെടുത്തി.

2. ഒക്ടോബർ 2015: പതിനാറ് വയസ്സ് മാത്രമുള്ള സാഹിദ് റസൂൽ ബട്ടിനെ, ഉദം പൂരിൽ വെച്ച് ട്രക്കിനു നേരേ ബോംബേറിഞ്ഞു കൊലപ്പെടുത്തി.

3. മാർച്ച് 2016: കന്നുകാലി കച്ചവടക്കാരാണെന്ന് ആരോപിച്ച് ലറ്റേഹറിൽ മുഹമ്മദ് മജ്ലൂമിനേയും അസാദ് ഖാനേയും മരത്തിൽ തൂക്കിക്കൊന്നു.

4. എപ്രിൽ 2017: കന്നുകാലി കടത്തുന്നവരെന്ന് ആരോപിച്ച് ആസമിൽ അബു ഹനീഫയേയും റിയാസുദ്ധീൻ അലിയേയും കൊലപ്പെടുത്തി.

5. എപ്രിൽ 2017: കന്നുകാലി കടത്ത് ആരോപിച്ച് ക്ഷീരകർഷകനായ പെഹലുഖാനേ അൽവാറിൽ കൊലപ്പെടുത്തി.

6. മെയ്യ് 2017: ബുലന്ദേ ശ്വറിൽ ഗുലാം മുഹമ്മദിനെ കൊലപ്പെടുത്തി.

7. മെയ്യ് 2017: മഹാരാഷ്ട്രയിൽ മുസ്ലിം പോലീസുക്കാരനെ മർദിച്ച് 'ജയ് ഭവാനി' മുദ്രാവാക്യം വിളിപ്പിച്ചു.

8. മെയ്യ് 2017: മലേഗാവിൽ പശു മാംസം സൂക്ഷിച്ചു എന്നാരോപിച്ച് രണ്ടു മുസ്ലിം കച്ചവടക്കാരെ മർദ്ദിച്ചു കൊല്ലാൻ ശ്രമിച്ചു.

9. മെയ്യ് 2017: ജാർഖണ്ഡിൽ പശുക്കടത്ത് ആരോപിച്ച് നാലു യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്തി.

10. ജൂൺ 2017: കന്നുകാലികളെ. കടത്തുന്നു എന്നാരോപിച്ച് രാജസ്ഥാനിലെ ബാർ മറിൽ തമിഴ്നാട് സർക്കർ വെറ്റിനറി ഉദ്യോഗസ്ഥരെ അക്രമിച്ചു.

11. ജൂൺ 2017: പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന സ്ത്രീയുടെ ഫോട്ടോ എടുക്കുന്നത് തടയാൻ ശ്രമിച്ച സഫർ ഹുസൈനെ പ്രതാപ്ഗഢിൽ മർദ്ദിച്ചു കൊലപ്പെടുത്തി.

12. ജൂൺ 2017: കന്നുകാലി മോഷണം ആരോപിച്ച് ബംഗാളിൽ നസിറുൽ ഹഖ്, മുഹമ്മദ് സമിറുദ്ധീൻ, മുഹമ്മദ് നസീർ എന്നീ മൂന്ന് ചെറുപ്പക്കാരെ മർദ്ദിച്ചു കൊലപ്പെടുത്തി.

13. ജൂൺ 2017: ജാർഖണ്ഡിൽ 19 വയസ്സുക്കാരനായ സൽമാനെ പോലീസ് വീട്ടിൽ നിന്നും വിളിച്ച് ഇറക്കി കൊണ്ടുപോയി വെടിവെച്ചു കൊന്നു.

14. യു.പി യിൽ 70 വയസുക്കാരൻ മുഹമ്മദ് യൂനുസിനെ പള്ളിക്കകത്തു കയറി വെടിവെച്ചു കൊലപ്പെടുത്തി.

15. 16 വയസുക്കാരനായ ജുനൈദിനെ ഹരിയാനയിലെ ട്രെയിനിൽ വെച്ച് മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തി.

കമ്മീഷന്‍ മുകളില്‍ ഉള്ള എല്ലാവരുടെയും കാര്യങ്ങള്‍ ശരിയാക്കും എന്ന് കരുതുന്നു.


ഏതു മരണവും ദുഖമാണ് എന്നാല്‍ ചിലര്‍ കൊല്ലാനും ചാവാനും നടക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അവനവന്റെ കുടുംബത്തിന് ആണ്.കൊല്ലാന്‍ നടക്കുന്നവന്‍ ഒരിക്കല്‍ അതു പോലെ ചാകും അതിനാല്‍  ആയുധം വെടിഞ്ഞു ശാന്തരാവുകയാണ് അവനവനും വീട്ടുകാര്‍ക്കും നല്ലത് .കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ഓരോ കുടുംബത്തിലെ  അച്ഛനോ, ആങ്ങളയോ, ഭര്‍ത്താവോ ഒക്കെ ആണ്.കുടുംബത്തിന്റെ അത്താണി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.