ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ബില്‍ പാസ്സാക്കാന്‍ കേറിയിറങ്ങി മടുത്തു.ഇനി ഈ ഓഫീസ്പ വേണ്ട പഞ്ചായത്ത് ഓഫീസിന് തീയിട്ട് കരാറുകാരന്‍..


തിരുവനന്തപുരം: രേഖകള്‍ ശരിയാക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയിട്ടുള്ളവര്‍ക്കറിയാം അവിടുത്തെ കാര്യങ്ങളുടെ കിടപ്പ്. കാലിലെ ചെരിപ്പ് തേഞ്ഞ് തീരുന്നത് വരെ നടത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. വെള്ളറടയിലും ചെമ്ബനോടയിലും ഇത്തരം പെരുമാറ്റം മൂലമുണ്ടായ പരിണിത ഫലം വലിയ വാര്‍ത്തയായതാണ്. ഇപ്പോഴിതാ തിരുവനന്തപുരം ബാലരാമപുരത്തും സമാനസംഭവം അരങ്ങേറിയിരിക്കുന്നു. ബില്‍ മാറി നല്‍കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ കരാറുകാരന്‍ പഞ്ചായത്ത് ഓഫീസിന് തീയിടാന്‍ ശ്രമിച്ചു.
പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടു കരാറുകാരനായ ഐത്തിയൂര്‍ സ്വദേശി ഷൈനിന് ബില്‍ മാറിക്കിട്ടിയിരുന്നില്ല. പഞ്ചായത്തിലെ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തിയ വകയില്‍ 25 ലക്ഷം രൂപയുടെ ബില്‍ ആയിരുന്നു മാറിക്കിട്ടാനുണ്ടായിരുന്നു. ക്ഷമ നശിച്ചതോടെയാണ് ഷൈനിന്റെ ഈ പ്രതിഷേധം. ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ചില ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. കോഴിക്കോട് ചെമ്ബനോടയില്‍ കരം സ്വീകരിക്കാത്തതിനാല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് അടുത്തിടെ ആയിരുന്നു. കൈവശഭൂമിക്ക് പട്ടയം കിട്ടാത്തതിനാല്‍ വെള്ളറട വില്ലേജ് ഓഫീസിന് തീയിട്ട സംഭവവും വലിയ വാര്‍ത്തയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.