മെർസൽ എന്ന ചിത്രത്തെ സംഘപരിവാർ വിമർശിക്കുന്നത് അവരുടെ അസഹിഷ്ണുത.കാനം രാജേന്ദ്രൻ

കോട്ടയം:മെർസൽ എന്ന തമിഴ് ചിത്രത്തെ സംഘപരിവാർ വിമർശിക്കുന്നത് അവരുടെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ.
കലാമൂല്യമുള്ള സിനിമകൾ ഇവിടെ വളർന്നു വരേണം.അവയിൽ വിമർശനങ്ങളുണ്ടെങ്കിൽ അവയെ ഉൾക്കൊള്ളുകയാണി കേന്ദ്രം ചെയ്യേണ്ടത്.ഇവിടെ സംഭവിച്ചത് മറിച്ചാണ്.വിജയ് നായകനായ ആ ചിത്രം നിരോധിക്കണമെന്ന് വരെ സംഘപരിവാർ ആവശ്യപ്പെട്ടു കഴിഞ്ഞു.എൽ ഡി എഫ് ന്റെ മേഖലാ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ കാനം രാജേന്ദ്രൻ.

ബി ജെ പി അധികാരത്തിലെത്തുമ്പോൾ പറഞ്ഞത് വിദേശ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപാ എല്ലാവരുടെയും ബാങ്ക് അകൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു.എന്നാൽ അമിത്ഷാ യുടെ മകന്റെ ബാങ്ക് നിക്ഷേപം അൻപതിനായിരം രൂപയിൽ നിന്നും 80 കോടിയായി വളരുകയാണുണ്ടായത്.മോഡി സർക്കാരിന്റെ തെറ്റായ നവലിബറൽ നയങ്ങൾ കര്ഷകരെയാകെ വലച്ചു. നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ഇപ്പോൾ ആർക്കും ഒന്നും പറയുവാനില്ല.അതാണ് കേന്ദ്ര ധനകാര്യ സെക്രെട്ടറി തന്നെ നോട്ട് നിരോധനത്തെ വിമർശിച്ചു സംസാരിച്ചത്.

നൂറുകണക്കിന് പ്രവർത്തകരാണ് ജാഥയെ സ്വീകരിക്കാൻ എത്തിച്ചേർന്നത്..ജാഥാ ക്യാപ്റ്റനെ ലാലിച്ചൻ ജോർജ്.,ഷാർലി മാത്യു.,ബാബു കെ ജോർജ്.,ബെന്നി മൈലാടൂർ.,മറ്റത്തിൽ വക്കച്ചൻ എന്നിവർ ചേർന്ന് സ്വീകരിച്ചു..



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ