യു.ഡി.എഫ് ചായ്‌വുള്ളവരെ വെട്ടാൻ നീക്കം.ആദ്യ തല ഉരുളുന്നത് ഇ.ജെ ആഗസ്തിയുടെ..

കോട്ടയം: മാണി ഗ്രൂപ്പിലെ സംഘടനാ തെരെഞ്ഞെടുപ്പിന്റെ ഭാഗമായ ജില്ലാ തെരെഞ്ഞെടുപ്പ് കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ കെ.എം മാണിയുടെ എക്കാലത്തേയും വിശ്വസ്തനായിരുന്ന ഇ ജെ ആഗസ്തിയെ തന്നെ വെട്ടാനുള്ള കരുക്കൾ നീക്കുകയാണ് ഔദ്യോഗിക വിഭാഗം.
ഇത്രയും നാൾ ജോസഫ് ഗ്രൂപ്പിന്റെയാണ് തലയരിഞ്ഞതെങ്കിൽ കോട്ടയത്ത് വന്നപ്പോളത് മാണി ഗ്രൂപ്പുകാരൻ തന്നെയായ ഇ ജെ ആഗസ്തി യെ തന്നെയായി. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള ധാരണ തെറ്റിച്ചു കൊണ്ട് സി.പി.എം ന്റെ പിൻതുണ സ്വീകരിച്ച് കേരളാ കോൺഗ്രസിലെ സഖറിയാസ് കുതിരവേലി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി തെരെഞ്ഞെടുക്കപെട്ടിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ഔദ്യോഗിക വിഭാഗത്തിന്റെ മുന്നണി പോരാളിയും കെ.എം മാണിയുടെ വിശ്വസ്തനുമായ ഇ.ജെ ആഗസ്തി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
അത്ഭുത സ്തബ്ദരായ ഔദ്യോഗിക നേതൃത്വം ഒട്ടേറെ പണിപെട്ടാണ് അന്ന് ഇ.ജെ ആഗസ്തിയെ കൊണ്ട് രാജി പിൻവലിപ്പിച്ചത്.അന്നേ ജോസ് കെ മാണിയും സ്തുതിപാടക സംഘവും ആഗസ്തിസാറിനെ നോട്ടപ്പുള്ളി ആക്കിയിരുന്നു. സോഷ്യൽ മീഡിയാക്കാരെ കൊണ്ട് പച്ചത്തെറി വിളിപ്പിക്കയും ചെയ്തിരുന്നു.കെ.എസ്.സി പ്രവർത്തകരെ കൊണ്ട് കിളി പോയ കിളവൻ എന്നു് പറഞ്ഞ് പോസ്റ്റിടീക്കയും ചെയ്തിരുന്നു.
എല്ലാക്കാലത്തും താൻ യു.ഡി.എഫ് ചേരിയിലായിരുന്നു എന്നാണു് ആഗസ്തി സാർ അന്ന് പലരോടും പറഞ്ഞത്. ചങ്ങനാശേരി എം.എൽ.എ ആയ സി.എഫ് തോമസും ഇങ്ങിനെ തന്നെയാണു് ഇപ്പോഴും പലരോടും പറയുന്നത്.
നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് കോട്ടയം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന ജില്ലാ കമ്മറ്റിയിൽ വച്ച് ഏത് വിധേനയും ആഗസ്തി സാറിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമം തകൃതിയായി അണിയറയിൽ നടക്കുന്നതായി അറിയുന്നു.ഇ ജെ ആഗസ്തിക്ക് പകരമായി ജോസ് കെ മാണി കണ്ട് വച്ചിരിക്കുന്നത് കടുത്തുരുത്തിക്കാരനായ ജില്ലാ നേതാവിനെ യാണ്.ഇദ്ദേഹം ജില്ലയാകെ സഞ്ചരിച്ച് നേരിട്ട് തന്നെ ആൾക്കാരെ കണ്ട് വരണാധികാരി ജോസഫ് മണ്ഡപത്തിന്റെ കത്ത് കൊടുക്കുന്നുണ്ട്. വോട്ടെടുപ്പ് നടന്നാൽ തോൽപ്പിക്കാനായി വോട്ട് കിട്ടുമെന്ന് ഉറപ്പുള്ള എല്ലാ നേതാക്കളെയും ജില്ലാ കമ്മിറ്റി തെരെഞ്ഞെടുപ്പിന് വിളിക്കുന്നുണ്ട്. ഇതിനിടയിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി പാലായിലെ അറിയപ്പെടുന്ന ഒരു സഹകാരിയേയും ഒരുക്കി നിർത്തിയിട്ടുണ്ട്. അദ്ദേഹവും ആവുന്ന വിധത്തിൽ ആൾക്കാരെ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് മെംബർമാരെല്ലാവരേയും കൊണ്ട് അവരുടെ ചാർച്ചക്കാരേയും വോട്ടെടുപ്പിന് വിളിപ്പിക്കുന്നുണ്ട്. ജോസ് കെ മാണിയുടെ താൽപര്യം കടുത്തുരുത്തിക്കാരനാണു് കേട്ടൊ എന്നാണു് ഫോണിലൂടെ അവർ അനുയായികളെ ഉദ്ബോധിപ്പിക്കുന്നത്.
എന്നാൽ കെ.എം മാണി യെ നേരിൽ കണ്ട ഇ ജെ ആഗസ്തി മത്സര താൽപ്പര്യം അറിയച്ചപ്പോൾ അതിന് ഞാൻ ആഗസ്തി സാർ തുടരുന്നതിന് എതിരല്ലല്ലോ എന്ന തന്ത്രപൂർവ്വമായ മറുപടിയാണ് പറഞ്ഞത്.
ഏതായാലും നാളെ നടക്കുന്ന തെരെഞ്ഞെടുപ്പിൽ കോട്ടയം കേരളാ കോൺഗ്രസ് ആഫീസ് ഇതുവരെ കാണാത്ത പലരും കാണുമെന്നാണ് വേണാട് ന്യൂസിന്റെ അന്വേഷണത്തിൽ മനസിലായത്.പാർട്ടി പിളരുമ്പോൾ ജോസഫ് ഗ്രൂപ്പിൽ പോകാൻ സാധ്യതയുള്ളവരുടെയെല്ലാം തല വെട്ടുന്നതിന്റെ ഭാഗമായുള്ള സ്വഭാവിക നടപടിയാണ് മാണി ഗ്രൂപ്പിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ