മാണി ഗ്രൂപ്പിൽ പി.ജെ ജോസഫിനെ തഴയാൻ നീക്കം.കോൺഗ്രസുകാരെ പി ജെ ജോസഫ് ന് എതിരാക്കാനും നീക്കം

കോട്ടയം: മാണി ഗ്രൂപ്പ് കേരളാ കോൺഗ്രസിലെ കെ.എം മാണി കഴിഞ്ഞാൽ രണ്ടാം സ്ഥാനക്കാരനും പാർട്ടി വർക്കിംഗ് ചെയർമാനുമായ പി.ജെ ജോസഫിനെ തഴയാനുള്ള നീക്കം തകൃതിയായി നടക്കുന്നുവെന്ന് അറിവായി.
ഇക്കഴിഞ്ഞ ദിവസം വേങ്ങര ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദറിനെ വിജയിപ്പിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായി കേരളാ കോൺഗ്രസ് ന്റെ വേങ്ങര നിയോജക മണ്ഡലം കൺവൻഷൻ നടക്കുകയുണ്ടായി. അതിന്റെ പ്രചരണ ഭാഗമായുള്ള ബോർഡുകളിലെല്ലാം പി.ജെ. ജോസഫിന്റെ ഫോട്ടോ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയാണ് ആലേഖനം ചെയ്തിട്ടുള്ളത്.
കൺവൻഷൻ സ്റ്റേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്ളക്സിലും പി.ജെ ജോസഫ് നെ മൂന്നാമതായി തള്ളിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തേക്ക് കടന്ന് വന്നിരിക്കുന്നത് ജോസ് കെ. മാണിയാണ്. എന്നാൽ ഡപ്യൂട്ടി ചെയർമാനായ സി.എഫ് തോമസിന്റെ ഫോട്ടോ ചിത്രത്തിലെങ്ങും വന്നിട്ടില്ല.
പി.ജെ ജോസഫിനെ തഴയാനുള്ള മാണി ഗ്രൂപ്പ്നീക്കം ഇന്നും ഇന്നലെയുമായല്ല തുടങ്ങിയത്. ലയനം മുതൽക്കെ അത് തുടങ്ങിയിരുന്നു. അതിനു മാണി ഗ്രൂപ്പ് നേതൃത്വം പി.ജെ ജോസഫിന് അമിത പരിഗണന കൊടുക്കുകയും, പി.ജെ യുടെ കൂടെ നിൽക്കുന്നവരെ വെട്ടി നിരത്തുകയുമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന യൂത്ത് ഫ്രണ്ട് (എം) കൺവൻഷനിൽ നിന്ന് പി.ജെ ജോസഫ് ഇറങ്ങി പോവുക വരെയുണ്ടായി. പി.ജെ ജോസഫിന്റെ കൂടെയുണ്ടായിരുന്നവരെ അറിയിക്കാതെ ആയിരുന്നു ആ കൺവൻഷൻ .തുടർന്ന് മാണി ഗ്രൂപ്പ് നേതാക്കളുടെ അനുരഞ്ജന ഫലമായാണ് പി.ജെ ജോസഫ് പാർട്ടി പരിപാടികളിൽ സംബ്ബന്ധിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അതിരമ്പുഴ ഡിവിഷനിൽ കേരളാ യൂത്ത് ഫ്രണ്ടിന്റെ ചാർജ് സെക്രട്ടറി ആയിരുന്ന മൈക്കിൾ ജയിംസിന് സീറ്റ് കൊടുക്കുവാതിരിക്കുവാൻ മാണി വിഭാഗം കിണഞ്ഞു പരിശ്രമിച്ചു.അങ്ങിനെയാണ് അവിടെ രണ്ടില ചിഹ്നത്തിൽ ആരും അറിയാത്ത ഒരു വൃദ്ധൻ സ്ഥാനാർത്ഥി വരുകയും എട്ടു നിലയിൽ പൊട്ടുകയും ചെയ്തത്.സ്ഥാനാർത്ഥി തോറ്റാലും വേണ്ടില്ല ജോസഫ് ഗ്രൂപ്പ് ൽപെട്ട ആരും ജയിക്കരുതെന്ന തന്ത്രം അവിടെ വിജയിക്കുകയായിരുന്നു.
സംസ്ഥാന വ്യാപകമായി ജോസഫ് ഗ്രൂപ്പ് നേതാക്കളെ ഒതുക്കി കൊണ്ടിരുന്നു. ഫ്രാൻസിസ് ജോർജ്, മൈക്കിൾ ജയിംസ് തുടങ്ങി പാലായിലെ പഴയ ജോസഫ് ഗ്രൂപ്പ് നിയോജക മണ്ഡലം പ്രസിഡൻറായിരുന്ന ജോർജ് പുളിങ്കാടിനെ വരെ ഇങ്ങനെ ഒതുക്കി. വീതം വച്ചപ്പോൾ ലയനത്തിൽ ജോസഫ് ഗ്രുപ്പിന് ലഭിച്ച കണ്ണായ സ്ഥാനമായിരുന്നു വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനം. അത് ആദ്യം ലഭിച്ച പത്മന മഞ്ചേഷിനെയൊ, രണ്ടാമത് വന്ന ആൻസൻ ആന്റണിയെയോ, ഇപ്പോഴുള്ള രാഖേഷ് ഇടപ്പുര യെയൊ കോട്ടയം ജില്ലയിൽ കയറുവാൻ അനുമതി കൊടുത്തിട്ടില്ല. ഇതിൽ തന്നെ ആൻസൻ ആൻറണിയുടെ അടുത്ത ബന്ധുവിന് പ്ളസ് ടു അഡ്മിഷനായി കെ.എം മാണിയെ സന്ദർശിച്ചപ്പോൾ, ആൻസൻ വരുന്നതിന് മുമ്പെ പി.എ കെ.എം മാണിയുടെ ചെവിയിൽ മന്ത്രിക്കുകയും, തുടർന്ന് ആൻസനെ ഗൗനിക്കാതിരിക്കുകയും ചെയ്തു.
പഴയ കർഷകരുടെ തന്ത്രമായ ശിഖരം വെട്ടി ജോസഫാകുന്ന മരഞ്ഞെ ഉണക്കാൻ വിടുക എന്ന തന്ത്രമാണ് മാണി ഗ്രൂപ്പ് ഇവിടെ പ്രയോഗിച്ചു കൊണ്ടിരുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജോസഫിനുണ്ടായ മനംമാറ്റവും നിരന്തരമായുണ്ടായ ഈ അവഗണനയെ തുടർന്നായിരുന്നു. സംഘടനാ തെരെഞ്ഞെടുപ്പ് കാസർകോട് നിന്ന് തുടങ്ങിയപ്പോൾ മുതൽ വേദിയിൽ പി.ജെ ജോസഫിനെ ആദരിച്ചിരുത്തുകയും തുടർന്ന് കൂടെയുള്ള പഴയ ജോസഫ് ഗ്രുപ്പുകാരെ ഒന്നടങ്കം വെട്ടിനിരത്തുകയുമായിരുന്നു. കണ്ണൂർ വരെ ഈ നില തുടരുകയും പഴയ ജോസഫ് ഗ്രൂപ്പുകാരുടെ പരാതി നിലവിളിയായി മാറിയപ്പോളാണ് യു.ഡി.എഫ് രാപ്പകൽ സമരത്തിൽ പി.ജെ ജോസഫ് അഭിവാദ്യ പ്രസംഗം ചെയ്തത്.
അതിന് ശേഷം ഇപ്പോൾ മാണി ഗ്രൂപ്പുകാർ ആവിഷ്ക്കരിച്ചിരിക്കുന്ന തന്ത്രം തൊടുപുഴയിലെ കോൺഗ്രസുകാരെ പി-ജെ ജോസഫിനെതിരാക്കുക എന്ന തന്ത്രമാണ്. ഇക്കഴിഞ്ഞ ദിവസം തൊടുപുഴയിൽ തന്നെയുള്ള സോഷ്യൽ മീഡിയാ നേതാവിനെ വിളിച്ച് ജോസ് കെ മാണി തന്നെ നിർദ്ദേശങ്ങൾ കൊടുത്തെന്നാണു് അറിയുവാൻ കഴിഞ്ഞത്.
കെ.മുരളിധരന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കി പി.ജെ ജോസഫിനെ, കോൺഗ്രസുകാരൻ എന്ന നിലയിൽ പൂരപ്പാട്ട് തുടങ്ങി കഴിഞ്ഞു .ഇപ്പോൾ ആ ഐഡി യുടെ പേര് കെ.മുരളീധരൻ ഫാൻസ് എന്നാക്കി മാറ്റിയിട്ടുണ്ട്.
തന്റെ ഭൂരിപക്ഷം സംസ്ഥാനത്തെ ഒന്നാമത്തെ ഭൂരിപക്ഷമാക്കിയതിൽ ഇടുക്കി ജില്ലയിൽ ആകെ തന്നെ വൻ സ്വാധീനമുള്ള റോയി കെ പൗലോസിനെ പോലെയുള്ള നേതാക്കൾ വഹിച്ച പങ്കിനെ പി.ജെ ജോസഫ് പല പൊതുചടങ്ങുകളിലും, സ്വകാര്യ ചടങ്ങുകളിലും മുക്തകണ്ഠം പ്രശംസിച്ചിട്ടുള്ളത് സുവിതമാണ്.അങ്ങിനെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസുകാരെ പി.ജെക്കെതിരെ തിരിക്കുക എന്നതാണ് വരും നാളുകളിൽ മാണി ഗ്രൂപ്പ് തന്ത്രം.
![]() |
| കോൺഗ്രസ് ഇടുക്കി ജില്ലാ അദ്ധ്യക്ഷൻ റോയ് കെ പൗലോസ് |
കോൺഗ്രസിനെ എതിരാക്കി ജോസഫിനെ വരുതിയിലാക്കുക എന്ന തന്ത്രമാണ് മാണി ഗ്രൂപ്പ് ബുദ്ധി കേന്ദ്രങ്ങൾ വരും നാളുകളിൽ പ്രയോഗിക്കാനിരിക്കുന്നത്.റോയി കെ പൗലോസ്, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എന്നിവരുടെ പേരിൽ ഫേയ്ക്ക് ഐ ഡി ഉണ്ടാക്കുന്ന തിരക്കിലാണ് മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾ.
യൂത്ത് കോൺഗ്രസിലും, കെ.എസ് യു വി ലും, ജില്ലയിൽ പരക്കെ സ്വാധീനമുള്ള ഉമ്മൻ ചാണ്ടിയുടെ അടുത്തയാളുമായ റോയി കെ പൗലോസ് ഇത് കൊണ്ടൊന്നും ഇളകാൻ തയ്യാറായിട്ടില്ല. അദ്ദേഹം നവ മാധ്യമങ്ങളെ നിരീക്ഷിക്കാൻ തന്റെ അടുത്ത അനുയായികളായ യൂത്ത് കോൺഗ്രസ് നേതാക്കളെ നിയോഗിച്ചിട്ടുള്ളതായി വേണാട് ന്യൂസിന് അറിയാൻ കഴിഞ്ഞു.

ഇതിനിടെ പി.ജെ ജോസഫ് അപേക്ഷിച്ചാലും മാണി യേയും മകനെയും യു.ഡി എഫിൽ എടുക്കരുതെന്നു് കോട്ടയം ഡി.സി.സി നേതാക്കൾ കെ.പി.സി.സി ഭാരവാഹികളെ അറിയിച്ചു.ഉമ്മൻ ചാണ്ടിയുമായുള്ള രഹസൃ കൂടിക്കാഴ്ചയിൽ മാണിയെ കൂടി യു ഡി.എഫിൽ എത്താൻ സഹായിക്കണമെന്ന ജോസഫിന്റെ അഭ്യർത്ഥനയറിഞ്ഞ കോട്ടയം ഡി.സി.സിയാണു് മാണിയെ വേണ്ടെന്നു് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ