പാലാ മുണ്ടുപാലം ജംഗ്‌ഷനിൽ രാവിലെ നാട്ടുകാർ കണ്ടത് രക്തത്തുള്ളികൾ..

കോട്ടയം:പാലായ്ക്കടുത്തുള്ള മുണ്ടുപാലം ജംഗ്‌ഷനിൽ അതിരാവിലെ എഴുന്നേറ്റ നാട്ടുകാർ കണ്ടത് തങ്ങളുടെ വീടിന്റെ കോലായിലും.,പരിസര പ്രദേശങ്ങളിലും രക്തത്തുള്ളികൾ വീണു കിടക്കുന്നതാണ്.കണ്ടവർ പരിസരമാകെ ശ്രദ്ധിച്ചപ്പോൾ പല വീടുകളുടെയും പരിസരത്ത് രക്തത്തുള്ളികൾ കണ്ടു.കാറുകളുടെ ബോണറ്റിലും രക്തക്കറ കാണപ്പെട്ടു.
മുണ്ടുപാലം പെട്രോൾ പമ്പു മുതൽ മുണ്ടുപാലം ജംഗ്‌ഷനിലെ തട്ടുകട വരെയാണ് രക്തത്തുള്ളികൾ കാണപ്പെട്ടത് .രാത്രി സമയങ്ങളിൽ മുണ്ടുപാലം ജംക്ഷനിൽ തട്ടുകട ഉള്ളതിനാൽ ജനങ്ങൾ ഉണ്ടാവാറുണ്ട്.വെളുപ്പിന് രണ്ടുമണിയോടെയാണ് തട്ടുകട അടച്ചത്.കേരളാ കോൺഗ്രസ് നേതാക്കളായ ജോസുകുട്ടി പൂവേലിൽ.,സജി മഞ്ഞക്കടമ്പിൽ എന്നിവരുടെ വ്യാപാര സ്ഥാപനങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.അവിടെയും രക്തക്കറകൾ കാണപ്പെട്ടു.
ജനങ്ങൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി അന്വേഷണമാരംഭിച്ചു.ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.ഉച്ചയോടെ സ്‌പെഷൽ ബ്രാഞ്ചും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ