ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

അ​ക്കൗണ്ട്​ തുറക്കാന്‍ ആധാര്‍ വേണമെന്ന വാര്‍ത്ത ഫേസ്​ബുക്ക് നിഷേധിച്ചു


ന്യൂഡല്‍ഹി: പുതിയ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വേണ്ടി വരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌​ ഫേസ്​ബുക്ക്​. ബുധനാഴ്​ച്ച സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചത്​ വ്യാജ വാര്‍ത്തയായിരുന്നെന്നും സംഭവത്തി​​​െന്‍റ സത്യാവസ്​ഥ മറ്റൊന്നാണെന്നുമാണ്​​ ഫേസ്​ബുക്ക്​ പറയുന്നത്​.

ഫേസ്​ബുക്ക്​ ഉപയോക്താക്കളുടെ പേര് ആധാറിലുള്ളത്​ പോലെ നല്‍കാന്‍ ആവ​ശ്യപ്പെട്ടതാണ്​​ മറ്റൊരു അര്‍ത്ഥത്തില്‍ വ്യഖ്യാനിച്ച്‌​ വാര്‍ത്തകളായി പരന്നതതെന്ന്​​ ഫേസ്​ബുക്ക്​ പറയുന്നു. ഇന്ത്യയിലെ ചുരുക്കം ചില സ്​ഥലങ്ങളില്‍ മാത്രം പരീക്ഷിച്ച സംവിധാനം തുടരാന്‍ ഉദ്ദേശമില്ലെന്നും ബ്ലോഗ്​ പോസ്​റ്റില്‍ ഫേസ്​ബുക്ക്​ ​വ്യക്തമാക്കി.

പുതിയ അക്കൗണ്ട്​ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ആധാറിലുള്ള പോലെ പേര്​ ചോദിച്ചുവെന്നും ഇത്​​ ഭാവിയില്‍ ആധാറിലുള്ള വിവരങ്ങള്‍ അനുസരിച്ച്‌​ ഫേസ്​ബുക്ക് അക്കൗണ്ട്​ തുറക്കേണ്ട അവസ്​ഥയിലേക്ക്​ നയിക്കുമെന്ന വിധത്തിലാണ്​ വാര്‍ത്തകള്‍ പ്രചരിച്ചത്​. എന്നാല്‍ അ​തൊന്നും ശരിയല്ലെന്നും ആധാര്‍ പ്രകാരമുള്ള പേര്​ നല്‍കിയാല്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നത്​ കൊണ്ടാണ്​ ആവശ്യപ്പെട്ടതെന്നും ഫേസ്​ബുക്ക്​ പറയുന്നു.

ഇത്​ അക്കൗണ്ടില്‍ യഥാര്‍ത്ഥ നാമം നല്‍കാനുള്ള നി​ര്‍ദ്ദേശത്തി​​​െന്‍റ ഭാഗമായുള്ളതാണ്​. ഇനി ഇത്തരിത്തില്‍ ആധാര്‍ സംബന്ധമായുള്ള വിവരങ്ങള്‍ ചോദിക്കില്ലെന്നും ഫേസ്​ബുക്ക്​ ഉറപ്പ്​ നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.