കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവ് ജോസഫ് പുലിക്കുന്നേൽ വിടവാങ്ങി

പാലാ:കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവും.,ഓശാന പ്രസിദ്ധീകരണത്തിന്റെ ഉടമയുമായിരുന്ന ജോസഫ് പുലിക്കുന്നേൽ(85)ഇന്ന് കാലത്തു അന്തരിച്ചു.ഏറെ കാലമായി രോഗ ബാധിതനായി കിടപ്പിലായിരുന്നു.
കോൺഗ്രസ് പിളർന്നു കേരളാ കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ അതിന്റെ നയങ്ങളും.,ഭരണഘടനയും ഉണ്ടാക്കുവാൻ ചുമതലപ്പെടുത്തിയത് ജോസഫ് പുലിക്കുന്നനെയായിരുന്നു.കെ എം ജോർജ്.,ആർ ബാലകൃഷ്ണപിള്ള.,ഇ ജോൺ ജേക്കബ്ബ്ര.,ഡോക്റ്റർ ജോർജ് മാത്യു.,ജോസഫ് പുലിക്കുന്നേൽ എന്നീ അഞ്ചു പേരായിരുന്നു കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കൾ..
കേരളാ കോൺഗ്രസ് ഉണ്ടായി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മധ്യ തിരുവിതാംകൂറിൽ സീറ്റ് കൊടുക്കാതെ അദ്ദേഹത്തെ വയനാട്ടിലെ കൽപ്പറ്റയിൽ മത്സരിക്കാൻ വിടുകയായിരുന്നു.പാർട്ടി നേതാക്കൾ പലരും അങ്ങോട്ട് തിരിഞ്ഞു നോക്കിയതേയില്ല.അവിടെ അദ്ദേഹം പരാജയപ്പെട്ടതോടെ രാഷ്ട്രീയം നിർത്തുകയും.,ആത്മീയ കാര്യങ്ങളിൽ വ്യാപൃതനാവുകയുമായിരുന്നു.അദ്ദേഹം എഴുതിയ ഒരു സ്വകാര്യ കോളേജ് അധ്യാപകന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ആത്മകഥയിൽ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒതുക്കലുകളെ ക്കുറിച്ചു വിവരിക്കുന്നുണ്ട്.
കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമർശകനുമാണ് ജോസഫ് പുലിക്കുന്നേൽ. 1932 ഏപ്രിൽ 14-ന് ഭരണങ്ങാനത്തു ജനിച്ചു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുന്പ്, അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായിരുന്നിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കേരളാ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ (കെ.പി.സി.സി.) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേൽ,
പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാരുടെ ആഗമനത്തോടെ തുടങ്ങിയ വിദേശമേൽക്കോയ്മയ്ക്കു മുൻപ് നിലവിലിരുന്ന ഭരണവ്യവസ്ഥയിൽ കേരളക്രിസ്ത്യാനികളുടെ ഓരോ പള്ളിയും സ്വതന്ത്രമായിരുന്നെന്നും, പള്ളിയുടെ സമ്പത്തും ഭരണവും, അതിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ചേർന്ന പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നെന്നും പോർത്തുഗീസ് മേൽക്കോയ്മക്കു കീഴിൽ നടപ്പായ പാശ്ചാത്യമാതൃകയിലുള്ള സഭാഘടനയാണ് ഇതിന് അന്ത്യം കുറിച്ചതെതെന്നും പുലിക്കുന്നേൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കത്തോലിക്കാസഭയുടെ പാശ്ചാത്യസഭാമാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തിന് റോമിലെ മാർപ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ ദേശീയമായ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമോ വിധേയത്വമോ ഇല്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം
സഭയുടെ സേവനസംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളേയും അഴിമതിയേയും, പൗരോഹിത്യത്തിന്റെ ആഡംബരഭ്രമത്തേയും വിമർശിക്കുന്ന അദ്ദേഹം, മാമ്മോദീസാക്കു പോലും വിലപേശുന്ന പുരോഹിതസംസ്കാരം വളരുമ്പോൾ, ശുഷ്കമായ ആചാരങ്ങൾ കൊണ്ട് ബുദ്ധിയുള്ള വിശ്വാസികളെ സഭയിൽ നിലനിർത്താമെന്നു പുരോഹിതർ ചിന്തിക്കുന്നതായി കുറ്റപ്പെടുത്തുന്നു.
സഭയുടെ അധികാരസംവിധാനങ്ങളിൽ സാധാരണവിശ്വാസികൾക്കു കൂടുതൽ പങ്കു കിട്ടും വിധമുള്ള സമൂലപരിവർത്തനത്തിനു വേണ്ടി വാദിക്കുന്ന പുലിക്കുന്നേൽ, 'ഓശാന' എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമാണ്. സഭാനേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖ്യമാധ്യമമാണ് ഈ പത്രിക. സഭയുടെ സംഘടനയിലും, സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിലും, ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, "സുവിശേഷഗന്ധിയായ പരിവർത്തനവും നവീകരണവും" ആണ് ഈ പ്രസിദ്ധീകരണം ലക്ഷ്യം വയ്ക്കുന്നതെന്ന് 'ഓശാന' മാസികയുടെ ആദ്യലക്കത്തിൽ ചേർത്ത മുഖപ്രസംഗത്തിൽ പുലിക്കുന്നേൽ വ്യക്തമാക്കിയിട്ടുണ്ട്..
1983-ൽ മലയാളഭാഷയിൽ ഒരു സമ്പൂർണ്ണ 'എക്യൂമെനിക്കൽ' ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഇദ്ദേഹം മുൻകൈയ്യെടുത്തു. ആ സംരംഭത്തിന്റെ ഓർഗനൈസിങ്ങ് എഡിറ്ററായിരുന്നു പുലിക്കുന്നേൽ.
2008 ൽ ഭാര്യ കൊച്ചുറാണി മരിച്ചപ്പോൾ പള്ളിയിൽ അടക്കം ചെയ്യാതെ.,വീട്ടുവളപ്പിൽ ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു.തനിക്കും അങ്ങനെ തന്നെ അന്ത്യം വേണമെന്ന് ബന്ധുക്കളോട് അദ്ദേഹം നിഷ്ക്കര്ഷിച്ചിട്ടുണ്ട്.അതനുസരിച്ചു നാളെ 11നു വീട്ടുവളപ്പിലാണ് സംസ്ക്കാര ശുശ്രൂഷകൾ നടക്കുന്നത്..
1978 ൽ കെ എം മാണിയുടെ നിയമസഭാ തെരെഞ്ഞെടുപ്പ് അസാധു ആക്കുന്നതിനായി കേസുകൊടുക്കുന്നതിൽ മുഖ്യ പ്രേരണ ശക്തിയായി വർത്തിച്ചു.അക്കാലത്ത് പാലായിൽ പുലികുന്നേലിന്റെ പ്രസംഗം കേൾക്കുവാൻ ധാരാളം ജനങ്ങൾ ഒത്തുകൂടിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ഉമ്മൻചാണ്ടി.,കെ എം മാണി.എം എൽ എ ,ഫ്രാൻസിസ് ജോർജ് Ex എം പി.,പി സി ജോർജ് എം എൽ എ എന്നിവർ അനുശോചിച്ചു...



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ