
തെന്മല: കാട്ടാനയുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നിര്‍ധന തൊഴിലാളി കുടുംബത്തിനെ സഹായിക്കാന്‍ തെന്മല ഗ്രാമ പഞ്ചായത്തംഗങ്ങള്‍ സമാഹരിച്ച പതിനാറായിരം രൂപ നല്കി.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ചാലിയക്കരയില്‍ കാട്ടാന ഇറങ്ങി ടാപ്പിംഗ് തൊഴിലാളിയായ തെക്കേക്കര പുത്തന്‍വീട്ടില്‍ സുരേന്ദ്രനെ ആക്രമിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ മറ്റ് തൊഴിലാളികളാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്നും വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ ആന ചവിട്ടി ഒടിച്ച കാലിലെ അസ്ഥിക്ക് ഓപ്പറേഷന് വേണമായിരുന്നു. ഇതിനായി സുരേന്ദ്രന്റെ കുടുംബം ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കി വിട്ടു.
ചിലവിന് പണമില്ലാതെ വിഷമിച്ച സുരേന്ദ്രന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ പഞ്ചായത്ത് അംഗങ്ങള്‍ വിവരം പ്രസിഡന്റിനെ അറിയിക്കുകയും ഒറ്റകെട്ടായി പിരിവ് നടത്തിയാണ് ധനസഹായം സ്വരൂപിച്ച് നല്‍കുകയും ചെയ്തത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ