ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

കേരളത്തിന്റെ അഭിമാനമായി കോന്നിയിലെ മാധ്യമ പ്രവർത്തകൻ മനോജ് പുളിവേലിൽ


കോന്നി: മാധ്യമം ദിനപ്പത്രത്തിന്റെ കോന്നിയിലെയും ശബരിമല സാന്നിധാനത്തിലെയും റിപ്പോർട്ടർ ആയ കോന്നി ഐരവൺ സ്വദേശി മനോജ് പുളിവേലിൽ കാണിച്ച സത്യസന്ധത ആരു മറന്നാലും സ്വിസ് സർലൻഡ് സ്വദേശികളായ അലക്സ് മാട്രട്ട്സ്, പെട്രാ
എന്നിവർ മറക്കില്ല...ഇവരുടെ ജീവിതം തിരിച്ചുകൊടുത്തത് മനോജ് ആണ്. ദൈവത്തിന്റെ സ്വന്തം നാട് കാണാനിറങ്ങിയ ഇവർ മൂന്നാർ കണ്ട്‌ കുമളി - കോന്നി വഴി അടൂരിലേക്കു പോകുമ്പോൾ വകയാർ ഭാഗത്തുവെച്ചു ഇവർ സഞ്ചരിച്ച ബുള്ളെറ്റ് മോട്ടോർ സൈക്കിളിൽ നിന്നും വിലപ്പെട്ട രേഖകളും വിദേശ കറൻസികളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു .തൊട്ടു പുറകെ യാത്ര ചെയ്ത മനോജ് പുളിവേലിൽ ഇതു കാണുകയും ബാഗ് എടുത്തുകൊണ്ടു വിദേശ ടൂറിസ്റ്റുകളുടെ പിന്നാലെ പോയെങ്കിലും അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.ബാഗ് പരിശോധിച്ചപ്പോൾ കാണുന്നത് വളരെ വിലപ്പെട്ട നിരവധി രേഖകൾ... തിരികെ വന്ന്‌ കൂടൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടാണ് മനോജ് പോയത്..ബാഗ് നഷ്ടപ്പെട്ട വിദേശികൾ പല പോലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങി അവസാനം കൂടൽ സ്റേഷനിലുമെത്തി..ഉടനെതന്നെ മനോജിനെ വിളിച്ചു വരുത്തുകയും സ്റ്റേഷനിൽ വെച്ച് ബാഗും രേഖകളും വിദേശികൾക്ക് കൈമാറുകയും ചെയ്തു.....വളരെ സന്തോഷത്തോടും സ്നേഹത്തോടും അവർ പറഞ്ഞു. കേരളം പോലെ മനോഹരമാണ് ഇവിടുത്തെ ജനങ്ങളും .

മനോജിന്റെ മാതൃകാപരമായ പ്രവൃത്തിയെ നമ്മൾ അഭിനന്ദിക്കണം. കേരളാ ജേർണലിസ്റ്റ് യൂണിയൻ സ്റ്റേറ്റ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കൂടിയായണ് മനോജ് പുളിവേലിൽ. കോന്നി ഫെസ്റ്റിൽ വളരെ സജീവമായി മനോജ് ഉണ്ടായിരുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം പലപ്പോഴും ഒരു അനൗണ്സറുടെ ജോലിയും അദ്ദേഹം വളരെ സന്തോഷപൂർവം അവിടെ ചെയ്തു.

ഞങ്ങളുടെ സഹപ്രവർത്തകൻ കൂടിയായ മനോജിന്റെ പ്രവൃത്തിയിൽ ഞങ്ങൾ അഭിമാനിക്കുന്നു..... Manoj Pulivelil 94471 15207
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.