ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

മാധ്യമ പ്രവർത്തകൻ കെ കെ അബ്ദുള്ള ഹൃദയാഘാതത്ത തുടർന്ന് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ കെ കെ അബ്ദുള്ള  ഹൃദയാഘാതത്ത  തുടർന്ന് അന്തരിച്ചു.



വയനാട് : പനമരം പ്രസ് ഫോറം  ഭാരവാഹിയും, വയനാട് വിഷൻ ചാനൽ, സുപ്രഭാതം ദിനപത്രം എന്നിവയുടെ പനമരം റിപ്പോർട്ടറും ആയ  കൈതക്കൽ കൂട്ടക്കടവത്ത് കെ.കെ അബ്ദുള്ള (46) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു..

സഹജീവികളോടുള്ള അനുകമ്പയും സഹിഷ്ണുതയും ജീവിതത്തിലുടനീളം പുലർത്തിയ ജനകീയനായ ജീവകാരുണ്യ പ്രവർത്തകനാണ് ഇന്ന് രാവിലെ മരിച്ച മാധ്യമ പ്രവർത്തകൻ കൂടിയായ കെ.കെ.അബ്ദുള്ള.
പനമരം പ്രസ് ഫോറം  ഭാരവാഹിയും വയനാട് വിഷന്‍ ചാനല്‍, സുപ്രഭാതം ദിനപത്രം എന്നിവയുടെ പനമരം ലേഖകനും തേജസ് ദിനപത്രത്തിന്റെ മുന്‍കാല ലേഖകനുമായ  കൈതക്കല്‍ കൂട്ടക്കടവത്ത് കെ.കെ അബ്ദുള്ള  ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്..

തൈറോയ്ഡ് ബാധിതനായിരുന്ന അബ്ദുള്ള വൈദ്യ പരിശോധനക്കായി ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനിരിക്കുകയായിരുന്നു.  പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെട്ട അബ്ദുള്ളയെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

   പനമരത്തെ ജീവകാരുണ്യ -സന്നദ്ധ -സംഘടന സംവിധാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബ്ദുള്ള .റെഡ് ക്രോസ് വളണ്ടിയറായ ഇദ്ദേഹം പനമരം മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകാംഗമാണ്, ആശ്രയ പെയിന്‍ ആന്റ് പാലിയേറ്റിവ് വളണ്ടിയര്‍, ജനമൈത്രി വളണ്ടിയര്‍ എന്നിങ്ങനെയും സേവനമനുഷ്ടിക്കുന്നുണ്ടായിരുന്നു.

    പനമരം ഗവ:യു .പി .സ്കൂൾ പി.ടി.എ. കമ്മിറ്റി അംഗം കൂടിയായിരുന്ന ഇദ്ദേഹം അടുത്തിടെ പനമരത്ത് നടന്ന  ജില്ലാ സ്കൂൾ കലോത്സവത്തിലടക്കം  കലാ-കായിക – സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

.പരേതനായ അമ്മദ്  മുസല്യാര്‍  പിതാവും ആയിഷ മാതാവുമാണ്. അഫ്ഷാനുവാണ് ഭാര്യ.
അഫീദ,അന്‍സീല,അഫ്‌സല്‍ എന്നിവര്‍ മക്കളും ,അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ അസീസ്, ഖദീജ, റംല എന്നിവര്‍ സഹോദരങ്ങളുമാണ്.

കേരള പത്ര പ്രവർത്തക അസോസിയേഷന്റെ ആദരാഞ്ജലികൾ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.