ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ആര്യങ്കാവില്‍ കാട്ടാന ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു


പുനലൂര്‍: ആര്യങ്കാവ് പഞ്ചായത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ ഇസ്ഫീല്‍ഡ് എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചു. ഇസ്ഫീല്‍ഡ് എസ്റ്റേറ്റ് രണ്ടാം ഡിവിഷനിലെ ലയത്തില്‍ താമസിക്കുന്ന ബിന്ദുവിനാണ് (42) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30ന് ലയത്തിന് സമീപത്തെ വി.എം.എസ് ആശുപത്രിയോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
തോട്ടത്തില്‍ ഇറങ്ങിയ മൂന്ന് കാട്ടാനകളില്‍ ഒന്നാണ് ബിന്ദുവിനെ ആക്രമിച്ചത്. തുമ്ബിക്കൈകൊണ്ടുള്ള അടിയേറ്റ് ഇവരുടെ തോളെല്ലിന് പൊട്ടലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് തൊഴിലാളികളാണ് ബിന്ദുവിനെ രക്ഷിച്ചത് തുടര്‍ന്ന് തൊഴിലാളികളും വനപാലകരും ചേര്‍ന്ന് പരിക്കേറ്റ തൊഴിലാളിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവം അറിഞ്ഞെത്തിയ എത്തിയ ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചോഫീസര്‍ ജിയാസുദ്ദീന്‍െറ നേതൃത്വത്തിലുള്ള വനപാലകര്‍ പടക്കം പൊട്ടിച്ചാണ് ആനകളെ കാട്ടിനുള്ളിലേക്ക് വിരട്ടി ഓടിച്ചത്. രണ്ടുവര്‍ഷം മുന്‍പ് മാമ്ബഴത്തറ എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന ടാപ്പിംഗ് തൊഴിലാളിയായ തുളസീധരനെ കുത്തിക്കൊന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്റ്റേറ്റിനുള്ളില്‍ പുലി, കാട്ടാന, കാട്ടുപന്നി അടക്കമുളളവയുടെ ശല്യം വര്‍ദ്ധിച്ചെങ്കിലും ഇതിനെ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.