ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ജിഎസ്ടി: സംസ്ഥാനാതിര്‍ത്തികളില്‍ ചെക്പോസ്റ്റുകള്‍ ഇല്ലാതാകും

ന്യൂഡല്‍ഹി • കേന്ദ്രവും സംസ്ഥാനങ്ങളും വീണ്ടും തര്‍ക്കിച്ചു പിരിഞ്ഞതോടെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഉല്‍പന്ന, സേവന നികുതി (ജിഎസ്ടി) ബില്‍ പാസാക്കാനാവില്ലെന്നുറപ്പായി. ഇതേസമയം, ജിഎസ്ടി നടപ്പാക്കുമ്ബോള്‍ സംസ്ഥാനാതിര്‍ത്തികളിലെ ഇപ്പോഴത്തെ രീതിയിലുള്ള ചെക്പോസ്റ്റുകള്‍ വേണ്ടെന്നുവയ്ക്കാന്‍ ധാരണയായി.
ഭൂമിയിടപാടും രാജ്യാന്തര സമുദ്രമേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ പുതിയ ഇനങ്ങള്‍ കൂടി ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിര്‍ദേശിച്ചതിനു പിന്നാലെയാണു ജിഎസ്ടി കൗണ്‍സില്‍, കരടു ജിഎസ്ടി ബില്ലിനെക്കുറിച്ചു നടത്തിയ ചര്‍ച്ച സ്തംഭിച്ചത്. പുതിയ വിലപേശല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തപ്പോള്‍ ഇന്നു തുടരാനിരുന്ന ചര്‍ച്ച ഉപേക്ഷിക്കുകയും ചെയ്തു.

22,23 തീയതികളില്‍ കൗണ്‍സില്‍ വീണ്ടും ചേരും.
ഇതേസമയം, ചെക്പോസ്റ്റുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ചരക്കുകള്‍ പരിശോധിക്കുന്ന ഇപ്പേഴത്തെ രീതി ഒഴിവാക്കുകയെന്ന വ്യവസ്ഥ കൗണ്‍സില്‍ അംഗീകരിച്ചു. ഉല്‍പന്നം പുറപ്പെടുന്ന സംസ്ഥാനത്തു നടക്കുന്ന പരിശോധനകളുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിച്ചു വാഹനങ്ങള്‍ കടത്തിവിടാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുകയെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എങ്കിലും സംശയമുള്ള കേസുകളില്‍ എക്സൈസിനോ സംസ്ഥാന സര്‍ക്കാരിന്റെ ഇതര ഏജന്‍സികള്‍ക്കോ പരിശോധന നടത്തുന്നതിനു തടസ്സമുണ്ടാവില്ല. കേന്ദ്രം തയാറാക്കിയ കരടു നിയമത്തിന്റെ വകുപ്പു തിരിച്ചുള്ള രണ്ടു ദിവസത്തെ ചര്‍ച്ചയാണു നിശ്ചയിച്ചിരുന്നത്.
നികുതി പരിധി, ഉല്‍പാദക സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന തര്‍ക്കങ്ങള്‍ നേരത്തേ പരിഹരിച്ചിരുന്നു. എന്നാല്‍ ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് വിട്ടുകൊടുക്കാന്‍ സംസ്ഥാനങ്ങള്‍ തയാറല്ല. അന്തര്‍ സംസ്ഥാന ജിഎസ്ടി നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കുകയും വേണം. എന്നാല്‍, ഈ ആവശ്യങ്ങളോടു കേന്ദ്രത്തിനു യോജിപ്പില്ല. ഇതിനിടെയാണു ഭൂമിയിടപാടുകളുടെ സ്റ്റാംപ് ഡ്യൂട്ടി, സമുദ്രമേഖലയിലെ വാണിജ്യ ഇടപാടുകള്‍ എന്നിവയ്ക്കു ജിഎസ്ടി വേണമെന്ന ആവശ്യം കേന്ദ്രം ഉന്നയിക്കുന്നതെന്നു തോമസ് ഐസക് പറഞ്ഞു. ഭൂമിയിടപാടുകളോ രാജ്യാന്തര സമുദ്ര മേഖലയിലെത്തുന്ന യാനങ്ങളില്‍ നിന്നു നികുതി പിരിക്കുന്നതോ നേരത്തേ ചര്‍ച്ചയ്ക്കു വന്നിരുന്നില്ല.
നോട്ട് പിന്‍വലിക്കലിനും സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര നയത്തിനുമെതിരെ കര്‍ക്കശ നിലപാടെടുത്തു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ പുതിയ ആവശ്യങ്ങളുന്നയിച്ചു വിലപേശാനുള്ള തന്ത്രത്തെ സംസ്ഥാനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.