ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

മാത്യു മാലയിലിനെ തട്ടിപ്പുകാരനായി ചിത്രീകരിച്ചതിനെതിരെ ജന രോക്ഷമിരമ്പി

മാത്യു മാലയിലിനെ തട്ടിപ്പുകാരനായി ചിത്രീകരിച്ചതിനെതിരെ  ജന രോക്ഷമിരമ്പി


കോട്ടയം: പാലായിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വന്ന ഡോക്ടർ മാത്യു മാലയിലിനെതിരെ ജീവകാരുണ്യ തട്ടിപ്പുകാരൻ എന്ന നിലയിൽ ചിത്രീകരിക്കുന്നതിനെതിരെ ജന രോഷമിരമ്പി.

ഇത് നിന്ദ്യമായ നടപടിയാണെന്ന് വിവിധ സന്നദ്ധ സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി.പാലായിലും പരിസരത്തുമുള്ള നിരവധി പേർക്ക് ആശ്വാസകരമായ സഹായങ്ങൾ മാത്യു മാലയിൽ നൽകിയിട്ടുണ്ട്.നിർധനരായ രോഗികൾ, അനാഥാലയങ്ങൾ, ആതുരാലയങ്ങൾ, തുടങ്ങിയവയ്ക്ക് അദ്ദേഹം സഹായങ്ങൾ നൽകിയിട്ടുണ്ട്.



പാലാ സോഷ്യൽ വെൽഫെയർ അസോസിയേഷൻ, ടിമ്പർ മർച്ചന്റ് അസോസിയേഷൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം എത്തിച്ചതും സോക്ടർ മാത്യൂമാലയിലിന്റെ കാരുണ്യമാണ്. പൈക ആശുപത്രിയിലും, പാലാ ഗവ: ആശുപത്രിയിലും വിവിധ ആതുര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വീൽ ചെയറുകൾ സംഭാവന ചെയ്തതും ഇദ്ദേഹമാണ്.

സ്ക്കൂൾ കുട്ടികൾക്ക് പം നോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി 18 ലക്ഷത്തോളം  രൂപാ ചിലവഴിച്ചു.ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഡോക്ടർ മാതൃം മലയിൽ ഇതുവരെ പാലായിൽ ചിലവഴിച്ചിട്ടുള്ളത്.



ഈ പദ്ധതികൾ നടപ്പാക്കുന്നതിന്റെ പേരിൽ ഡോക്ടർ മാത്യു ആരുടെ പക്കൽ നിന്നും കൈപ്പറ്റിയതായി പരാതികളൊന്നും തന്നെയില്ല. സ്വന്തം കൈയിൽ നിന്നും പണം ചിലവഴിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഡോക്ടർ മാത്യു മാലയിലിനെ തട്ടിപ്പുകാരനായി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കുന്നത് പ്രതിഷേധാർഹമാണ്. തട്ടിപ്പുകാരനായിരുന്നെങ്കിൽ ഡോക്ടർ മാത്യു പാലായിലേക്ക് തിരിച്ചു വരികയില്ലായിരുന്നുവെന്ന് വിവിധ സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പിഴയടച്ചു തീർക്കാവുന്ന കേസുമാത്രമാണ് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നതെന്നും ആ കേസ് നിലവിലുണ്ടായിരുന്നെന്ന് അറിയില്ലയിരുന്നെന്നും മാത്യു മാലയിൽ തന്നെ വൃത്തമാക്കിയിട്ടുണ്ട്. ഈ കേസ് പിഴയടച്ച് കുറ്റവിമുക്തനാവുക യും ചെയ്ത ശേഷമാണ് മാത്യു മാലയിൽ പാലായിൽ വീണ്ടും എത്തിയിട്ടുള്ളത്.

പാലായിൽ വന്ന് ജീവകാരുണ്യ  പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ തട്ടിപ്പുകാരനായി ചിത്രീകരിക്കപ്പെട്ട സംഭവത്തിൽ ഡോക്ടർ മാത്യു മാലയിലിനോട് പാലാ പാരാവലി ഖേദം പ്രകടിപ്പിച്ചു.അദേഹത്തിന്റെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്നും ജോസ് മോൻ മുണ്ടക്കൽ, രൺദീപ് ജി നായർ, ജിജി പറമുണ്ട, ഋഷികേശ് തിടനാട്, സജീവ്, സെബാസ്റ്യൻ ജോസഫ് പുരയിടത്തിൽ തുടങ്ങിയവർ പത്രസമ്മേളത്തിൽ പറഞ്ഞു.ഡോക്ടർ മാത്യു മാലയിൽ നൽകിയ ജീവകാരുണ്യ പദ്ധതികളുടെ ഗുണകാംഷികളായ നിരവധിയാളുകളും പത്രസമ്മേളന ഹാളിൽ എത്തിയിട്ടുണ്ടായിരുന്നു.


വിവിധ വ്യക്തികൾക്കും സംഘടനകൾക്കും താൻ സഹായം നൽകിയതിൽ അസൂയ പൂണ്ട ഒരു വിഭാഗം അൾക്കാർ നടത്തിയ ഗൂഢനീക്കമാണ് തന്നെ തട്ടിപ്പുകാരനായി ചിത്രീകരിച്ചതെന്ന് മാത്യു മാലയിൽ പത്ര സമ്മേളനത്തിൽ പറയുകയുണ്ടായി.

തനിക്കെതിരെ 2002 ൽ ഉണ്ടായിരുന്ന പാസ്പോർട്ട് മായി ബന്ധപെട്ട കേസ് നേരത്തെ തീർന്നുവെന്നാണ് കരുതിയിരുന്നത് .അതേക്കുറിച്ച് അടുത്ത കാലത്ത് യാതൊരു അന്വേഷണവും ഉണ്ടായതായി അറിവില്ല. ഈ കേസ് നിയമാനുസൃതമായി പിഴയടച്ചപ്പോൾ തീർന്നതാണ്.ഈ കേസിന്റെ പേരിലാണ് തന്നെ ജീവകാരുണ്യ തട്ടിപ്പുകാരനായി ചിത്രീകരിച്ചത്.എങ്കിലും തനിക്ക് ആരോടും ശത്രുതയില്ലെന്ന് ഡോക്ടർ മാത്യു മാലയിൽ പറഞ്ഞു.

തുടർന്ന് നൽകിയ പൗരസ്വീകരണത്തിൽ മാത്യു മാലയിലിനെ മുല്ലപ്പൂമാല അണിയിച്ചാണ് ജനങ്ങൾ സ്വീകരിച്ചത്.

സത്യത്തിന്റെയും നീതിയുടെയും പ്രതിരൂപമായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോൾ യശ്ശസ് ഉയർന്നത് മാവേലിക്കാണെന്നും അത് ഇവിടെയും പ്രസക്തമാണെന്നും രൺദീപ് ജി നായർ അനുമോദന യോഗത്തിൽ അഭിപ്രായപ്പെട്ടു.

കരുണയുടെ കരങ്ങൾക്കു് ശക്തി പകരുവാനായാണ് താൻ ഇവിടെയെത്തിയത്.ഇദ്ദേനത്തിനെതിരെ നടക്കുന്ന ഗൂഢാലോചനക്കെതിരെ ടിമ്പർ മർച്ചന്റ് അസോസിയേഷന്റെ സർവ്വ വിധ പിന്തുണയും ജയ്സൻ മുടക്കാലി വാഗ്ദാനം ചെയ്തു.


ഇനിയും മാത്യു മാലയിലിന്റെ കാരുണ്യ സ്പർശം കുരിശുപള്ളി മാതാവിന്റെ സന്നിധിയിൽ തുടരുവാൻ ജനങ്ങൾ അങ്ങയോടൊപ്പമുണ്ട് എന്ന് പേഷ്യന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ജിജി പറമുണ്ട അഭിപ്രായപ്പെട്ടു .

കാരുണ്യത്തിന്റെ തൂവൽസ്പർശം പാലായിലും പരിസര പ്രദേശങ്ങളിലും പരിലസിപ്പിച്ച ഡോക്ടർ മാത്യു മാലയിലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നാ ണ് അവിടെ കൂടിയ ആ ബാലവൃത്തം ജനങ്ങളും മാത്യു മാലയിലിനോട് ആവശ്യപെട്ടത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.